സാറാജോസഫിന്റേത് ശബ്ദമില്ലാത്തവരുടെ ശബ്ദം -പി.വി. ചന്ദ്രന്‍

ശബ്ദമില്ലാത്തവരുടെ ശബ്ദമായ സാറാ ജോസഫിനെപ്പോലൊരു എഴുത്തുകാരിക്ക് പുരസ്‌കാരം നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ പറഞ്ഞു.
മലയാളത്തിലെ എഴുത്തുകാരില്‍ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് സാറാ ജോസഫ്. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ അവര്‍ എപ്പോഴും ശ്രദ്ധിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നൂറുവര്‍ഷം മുന്‍പ് ആരംഭിച്ച മാതൃഭൂമി സാഹിത്യ, സാംസ്‌കാരിക മേഖലകളിലും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
മലയാളഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ എഴുത്തുകാരെയാണ് ഓരോ വര്‍ഷവും 'മാതൃഭൂമി സാഹിത്യപുരസ്‌കാരം' നല്‍കി ആദരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Mathrubhumi literary award ceremony