'ഓ ബിലാത്തീ... ഓമൽക്കിനാത്തീ...' ടി.എസ് ദീപയുടെ പുസ്തകച്ചർച്ച ഞായറാഴ്ച

ദീപ ടി എസ് , 'ഓ ബിലാത്തീ... ഓമൽക്കിനാത്തീ...'(Book Cover)
ദീപ ടി എസ് , 'ഓ ബിലാത്തീ... ഓമൽക്കിനാത്തീ...'(Book Cover)

കാക്കനാട്: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ടി.എസ്. ദീപയുടെ യാത്രാവിവരണ ഗ്രന്ഥമായ 'ഓ ബിലാത്തീ... ഓമൽക്കിനാത്തീ...'യുടെ ഭാഗമായി ബുക്ക് ടൂർ നടത്തുന്നു. ഞായറാഴ്ച വൈകീട്ട് നാലിന് കാക്കനാട് മാതൃഭൂമി ബുക്സിലാണ് പരിപാടി. പണ്ടുകാലത്ത് ബിലാത്തി എന്നറിയപ്പെട്ടിരുന്ന ലണ്ടനിലേക്ക് ചരിത്രത്തെ രൂപപ്പെടുത്തിയ ദേശങ്ങളെയും മനുഷ്യരെയും തേടി നടത്തിയ യാത്രകളുടെ അനുഭവക്കുറിപ്പുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

യാത്രാവിവരണത്തിലെ വേറിട്ട എഴുത്തനുഭവങ്ങളും പെൺയാത്രകളുടെ വിശേഷങ്ങളും വായനക്കാരുമായി പങ്കുവെയ്ക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ചടങ്ങിൽ സജിത മഠത്തിൽ പുസ്തകം അവതരിപ്പിക്കും. എഴുത്തുകാരിയുടെ കൈയൊപ്പോടുകൂടി പുസ്തകം സ്വന്തമാക്കാനും വായനക്കാർക്ക് അവസരമുണ്ടാകും. താത്പര്യമുള്ളവർക്ക് പരിപാടിയിൽ പങ്കെടുക്കാം. ഫോൺ: 81389 04214.

Content Highlights: Mathrubhumi Books is hosting a book tour for T.S. Deepa's travelogue 'O Bilathee Omalhinnathee'., The event takes place on Sunday at 4 PM at Mathrubhumi Books, Kakkanad., Sajitha Madathil will present the book, featuring discussions on solo women's travel and unique writing experiences., Readers can purchase signed copies directly from the author.