മന്നത്തിന്റെ പ്രസംഗങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകങ്ങളും ഇംഗ്ലീഷിലേക്ക്

ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭനെക്കുറിച്ചുള്ള പുസ്തകങ്ങളും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യുകയെന്ന ദൗത്യവുമായി ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദുകോളേജ് പ്രിന്‍സിപ്പല്‍ ഡോ.എസ്. സുജാത. ആദ്യപടിയായാണ് 'ശ്രീ മന്നത്ത് പദ്മനാഭന്, ലിവിങ് ബിയോണ്ട് ദി ഏജസ്' എന്ന പുസ്തകം നായര്‍ സര്‍വീസ് സൊസൈറ്റി പുറത്തിറക്കിയത്. എന്‍.എസ്.എസ്. കോളേജുകളിലേതുള്പ്പെടെയുള്ള അധ്യാപകരുടെ പ്രബന്ധങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയാണിത്.
അടുത്തതായി മന്നത്ത് പദ്മനാഭന്റെ പ്രശസ്തമായ പ്രസംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുസ്തകം പുറത്തിറക്കുന്നതിനുള്ള പണിപ്പുരയിലാണ് എന്‍.എസ്.എസ്. ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ മകളായ ഡോ.എസ്. സുജാത. പിന്നാലെ അദ്ദേഹത്തെക്കുറിച്ച് മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള മുഴുവന്‍ പുസ്തകങ്ങളും ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റും. പുസ്തകങ്ങളില്‍നിന്നുള്ള വരുമാനം സാമൂഹ്യസേവനത്തിനായി നായര്‍സര്‍വീസ് സൊസൈറ്റിക്ക് നല്‍കും. സാധാരണക്കാര്‍ക്കും ഗവേഷണവിദ്യാര്‍ഥികള്‍ക്കും വിദേശീയര്‍ക്കും മന്നത്ത് പദ്മനാഭന്റെ ജീവചരിത്രം മനസ്സിലാക്കുന്നതിന് സഹായിക്കാനുള്ള ശ്രമമാണ് തന്റേതെന്നും ഡോ.എസ്. സുജാത പറഞ്ഞു.
'ശ്രീ മന്നത്ത് പദ്മനാഭന്, ലിവിങ് ബിയോണ്ട് ദി ഏജസ്' എന്ന പുസ്തകത്തിന് സാഹിത്യകാരന് സി. രാധാകൃഷ്ണനാണ് അവതാരിക എഴുതിയത്. മത, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയരംഗങ്ങളില്‍ മന്നം നടത്തിയ ഇടപെടലുകളാണ് ലേഖനങ്ങളില്‍ പറയുന്നത്. സ്വതന്ത്ര്യതിരുവിതാംകൂര് വാദത്തിനെതിരേ മന്നത്ത് പദ്മനാഭന് മുതുകുളത്ത് നടത്തിയ പ്രസംഗം, 1956-ലെ നായര്‍ സമ്മേളനത്തിലെ മന്നത്ത് പദ്മനാഭന്റെ പ്രസംഗം എന്നിവയുടെ പരിഭാഷയും ഇതിലുണ്ട്.
Content Highlights: Mannathu Padmanabhan living beyond the ages book, English translation, Dr. S. Sujatha