വിനയചന്ദ്രിക കവിതാ പുരസ്‌കാരം കെ.ഡി. ഷൈബു മുണ്ടയ്ക്കലിന്

സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസ് കവി ഡി. വിനയചന്ദ്രന്റെ സ്മരണക്കായി ഏർപ്പെടുത്തിയ വിനയചന്ദ്രിക കവിതാ പുരസ്‌കാരം കെ.ഡി. ഷൈബു മുണ്ടയ്ക്കലിന്റെ ‘ഇടതുകഴുവിലെ കള്ളൻ’ എന്ന കവിതാസമാഹാരത്തിന്.
25000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ്. നിരൂപകൻ കെ.ബി. പ്രസന്നകുമാർ,(ചെയർമാൻ)കവി ഇന്ദിര അശോക്, പ്രദീപ് പനങ്ങാട് എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് തീരുമാനിച്ചത്. ഭാഷയുടെ വേറിട്ട സൗന്ദര്യവും ആവിഷ്‌ക്കാരത്തിന്റെ പുതുമയും ഉള്ളടക്കത്തിന്റെ സമകാലികതയും കെ.ഡി. ഷൈബു മുണ്ടയ്ക്കലിന്റെ കവിതകളുടെ സവിശേഷതകളാണന്ന് ജൂറി വിലയിരുത്തി.
മാർച്ച് ആദ്യവാരം തിരുവനന്തപുരത്തുവെച്ച് പുരസ്‌കാര സമർപ്പണം നടത്തുമെന്ന് സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസ് ചെയർമാൻ പ്രദീപ് പനങ്ങാട്, ജനറൽ സെക്രട്ടറി ആർ.എസ്. അജിത് എന്നിവർ അറിയിച്ചു.
Content Highlights: K.D. Shaibu Mundackal honored with the Vinayachandrika Poetry Award. Learn about the prestigious literary prize and the winning collection.