'മുദ്രിത'യുടെ വിവർത്തനത്തിന് ജയശ്രീ കളത്തിലിന് കലിംഗ വിവർത്തനപുരസ്കാരം

ഇന്ത്യൻ നോവലിന്റെ ഇംഗ്ലീഷിലേക്കുള്ള മികച്ച വിവർത്തനത്തിനുള്ള കലിംഗ പുരസ്കാരം പ്രമുഖ വിവർത്തകയും എഴുത്തുകാരിയുമായ ജയശ്രീ കളത്തിലിന്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ജിസ്സ ജോസിന്റെ ‘മുദ്രിത’എന്ന നോവലിന്റെ വിവർത്തനത്തിനാണ് പുരസ്കാരം.
ഒരു ലക്ഷം രൂപയുടെ പുരസ്കാരത്തുക എഴുത്തുകാരിക്കും വിവർത്തകയ്ക്കും തുല്യമായി വീതിച്ചുനൽകും. ഡിസംബർ 18-ന് ഡൽഹിയിലെ ട്രാവൻകൂർ ഹൗസിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. കോട്ടയ്ക്കൽ പാണ്ടമംഗലം സ്വദേശിയാണ് ജയശ്രീ കളത്തിൽ.
Content Highlights: Content Highlights: Jayasree Kalathil won the Kalinga Literary Award for best translation of an Indian novel., The award is for translating Jissa Jose's novel 'Mudrita', published by Mathrubhumi Books., The prize money of one lakh rupees will be shared equally between the author and the translator., The award ceremony will be held on December 18 at Travancore House, Delhi.