രാജ്യത്തിന്റെ മതേതരത്വക്കണ്ണ് നഷ്ടപ്പെട്ടു - ഹമീദ് ചേന്നമംഗലൂര്‍

ഹമീദ് ചേന്നമംഗലൂര്‍ | File photo/Mathrubhumi
ഹമീദ് ചേന്നമംഗലൂര്‍ | File photo/Mathrubhumi

മുക്കം: ഭരണഘടനയാണ് ഇന്ത്യയുടെ വിശുദ്ധഗ്രന്ഥമെന്നും ഫാസിസ്റ്റുകള്‍ അവരുടെ മതഗ്രന്ഥങ്ങളെയാണ് വിശുദ്ധ ഗ്രന്ഥമായി കാണുന്നതെന്നും പ്രൊഫ. ഹമീദ് ചേന്നമംഗലൂര്‍. മുക്കം ഫെസ്റ്റിന്റെ സാംസ്‌കാരികസദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് ശക്തികള്‍ തകര്‍ക്കാന്‍ ശ്രമിച്ചാലും കേരളത്തെ ഒരു മേഖലയിലും തകര്‍ക്കാനാവില്ലെന്ന് പരിപാടി ഉദ്ഘാടനംചെയ്ത കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ്.കെ. സജീഷ് പറഞ്ഞു.

മുക്കം ഫെസ്റ്റിന്റെ സാംസ്കാരികസദസ്സിൽ പ്രൊഫ. ഹമീദ് ചേന്നമംഗലൂർ സംസാരിക്കുന്നു.

മുക്കം സര്‍വീസ് സഹകരണബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കെ.ടി. ബിനു, സി. മുരളീധരന്‍, പി.പി. പങ്കജാക്ഷന്‍, മുക്കം നഗരസഭാ കൗണ്‍സിലര്‍ എം.വി. രജനി, മുക്കം ബാലകൃഷ്ണന്‍, വഹാബ് കളരിക്കല്‍, ആസാദ് മുക്കം, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് രാജേശന്‍ വെള്ളാരംകുന്നത്ത്, പി.എന്‍. അജയന്‍, മിഥുന്‍ തിരുവമ്പാടി എന്നിവര്‍ സംസാരിച്ചു.

Content Highlights: Hameed Chennamangaloor, Secularism in India, Mukkam fest