17പുസ്തകങ്ങളെഴുതി, അക്കാദമി സാഹിത്യോത്സവത്തില്‍ ക്ഷണിച്ചിട്ടില്ല, വായനക്കാരാണ് ബലം- എച്ച്മുക്കുട്ടി

ചെറുകഥകളും നോവലുകളും ആത്മകഥയുമുള്പ്പെടെ പതിനേഴ് പുസ്തകങ്ങള്‍ എഴുതിയ തന്നെ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എഴുത്തുകാരി എച്ച്മുക്കുട്ടി. അക്കാദമിയിലെ ചില എഴുത്തുകാര്‍ തന്നെ പരസ്യമായി പുച്ഛിച്ചു തള്ളിയെന്നും പുച്ഛവും നിന്ദയും പരിഹാസവും അപമാനവും നാലുനേരം ഭക്ഷിച്ച് ജീവിച്ച തന്നെ പുച്ഛം വിതറി തളര്‍ത്താന്‍ കഴിയില്ലെന്നും വായനക്കാരാണ് തന്റെ ബലമെന്നും എച്ച്മുക്കുട്ടി ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.
എച്ച്മുക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്
അന്താരാഷ്ട്ര സാഹിത്യോല്‍സവം.
സാഹിത്യ അക്കാദമി എന്നെ ക്ഷണിച്ചിട്ടില്ല. മാത്രവുമല്ല അക്കാദമിയിലെ ചില എഴുത്തുകാര്‍ എന്നെ പരസ്യമായി പുച്ഛിച്ചു എന്നും അറിയാന്‍ കഴിഞ്ഞു. പുച്ഛവും നിന്ദയും പരിഹാസവും അപമാനവും നാലുനേരം ഭക്ഷിച്ച് ജീവിച്ച എന്നെ, കുറച്ച് പുച്ഛം വിതറി, തളര്‍ത്താന്‍ കഴിയുകയില്ലല്ലോ.
പതിനേഴ് പുസ്തകങ്ങള്‍ എഴുതി. രണ്ടു നോവലുകള്‍ രണ്ടാം പതിപ്പ് ആയി, ഒരു നോവല്‍ മൂന്നാം പതിപ്പ് വന്നു. ഒരു ചെറുകഥാ സമാഹാരം രണ്ട് പതിപ്പ് ആയി. ആത്മകഥാക്കുറിപ്പുകളിലെ രണ്ട് പുസ്തകങ്ങള്‍ രണ്ടാം പതിപ്പ് ആയപ്പോള്‍ ആത്മകഥ പത്ത് പതിപ്പ് വന്നു കഴിഞ്ഞു.
പല എഴുത്തുകാര്‍ക്കും ഒപ്പം പന്ത്രണ്ടോളം പുസ്തകങ്ങളില്‍ രചനകള്‍ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ മിക്കവാറും മാസികകളിലും വാരികകളിലും ഒരിക്കലെങ്കിലും എഴുതിയിട്ടുണ്ട്.
എന്നും വായനക്കാരാണ് എന്റെ ബലം.
Content Highlights: Echmukutty's facebook post on Kerala Sahithya Academy literature Festival