എഴുത്തുകാരന്റെ വായമൂടിക്കെട്ടുന്ന പ്രവണത വെല്ലുവിളി -ദാമോദര്‍ മൗസോ

കോഴിക്കോട്: എഴുത്തുകാരന്റെ വായമൂടിക്കെട്ടുന്ന പ്രവണത രാജ്യത്തും അയല്രാജ്യങ്ങളിലുമൊക്കെ ഭീഷണിയായി ഉയരുമ്പോള്‍ അതിനെതിരേ നിതാന്തജാഗ്രതയും പോരാട്ടവും ഉണ്ടാവണമെന്ന് ജ്ഞാനപീഠജേതാവായ കൊങ്കിണി എഴുത്തുകാരന് ദാമോദര്‍ മൗസോ പറഞ്ഞു. വെള്ളിയാഴ്ച കെ.പി. കേശവമേനോന് ഹാളില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച കെ.പി. രാമനുണ്ണിയുടെ 'ഹൈന്ദവം' എന്ന കഥാസമാഹാരം ഡോ. ഖദീജാ മുംതാസിന് നല്കി പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിയും സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും നല്കുന്ന ഭരണഘടനതന്നെയാണ് ഇന്ത്യപോലൊരു രാജ്യത്ത് ഏറ്റവും നല്ല മതപരമായ ഗ്രന്ഥം. അതിലെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ് നാം നേരിടുന്ന വലിയ വെല്ലുവിളി. അയല്‍രാജ്യമായ മ്യാന്മാറിലും അഫ്ഗാനിസ്താനിലുംമാത്രമല്ല, ബ്രസീലിലും വികസിതരാജ്യങ്ങളായ ഫ്രാന്‍സിലുമെല്ലാം ഈ ഭീഷണിയുയരുകയാണെന്നും ദാമോദര്‍ മൗസോ ചൂണ്ടിക്കാട്ടി.
എഴുത്തുകാരന്റെ സര്‍ഗപരമായ ഭാവനയില്‍ വിരിയുന്ന കഥാപാത്രങ്ങളെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുന്ന വര്‍ത്തമാനകാലത്ത് ഹൈന്ദവം എന്ന വാക്കിന്റെ അര്‍ഥവിവക്ഷ കരുതലോടെ പ്രയോഗിക്കേണ്ടിയിരിക്കുന്നുവെന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ സുഭാഷ്ചന്ദ്രന് പറഞ്ഞു. എം.സി. അബ്ദുള്‍ നാസര്‍ പുസ്തകപരിചയം നടത്തി. കെ.പി. രാമനുണ്ണി മറുപടിപ്രസംഗം നടത്തി. കെ. നൗഷാദ് സ്വാഗതംപറഞ്ഞു.
Content Highlights: damodar mauzo, writer, k p ramanunni, haindavam book, mathrubhumi, kozhikode