ബിമല്‍ കാമ്പസ് കവിതാപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കെ.എസ് ബിമൽ
കെ.എസ് ബിമൽ

എടച്ചേരി: രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന കെ.എസ്. ബിമലിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരത്തിന് കവിതകള്‍ ക്ഷണിച്ചു. 10,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും മെമന്റൊയുമാണ് പുരസ്‌കാരം.

കോളേജുകളിലോ സര്‍വകലാശാലാ പഠനവിഭാഗങ്ങളിലോ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 30 വയസ്സ്. മലയാളത്തിലുള്ള കവിതകളായിരിക്കണം. കവിതകള്‍ പിഡിഎഫ് രൂപത്തിലാക്കി ബിമല്‍ സാംസ്‌കാരികഗ്രാമത്തിന്റെ പേരിലുള്ള bimalsamskarikagramam@gmail.com എന്ന വിലാസത്തില്‍ അയക്കണം.

അവസാന തീയതി: ജൂണ്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497646737, 8086422600.
 

Content Highlights: bimal campus poetry award entries invited