'സ്ത്രീയേ, ഇതാ നിന്റെ മകൻ' പ്രീ ബുക്കിങ് 23ന് അവസാനിക്കും

ബാബു എബ്രഹാം , 'സ്ത്രീയേ , ഇതാ നിന്റെ മകൻ' ബുക്ക് കവർ
ബാബു എബ്രഹാം , 'സ്ത്രീയേ , ഇതാ നിന്റെ മകൻ' ബുക്ക് കവർ

‘കമ്പിളികണ്ടത്തെ കൽഭരണികൾ’ എന്ന പ്രശസ്ത പുസ്തകത്തിന്റെ രചയിതാവായ ബാബു അബ്രഹാമിന്റെ പുതിയ പുസ്തകം 'സ്ത്രീയേ, ഇതാ നിന്റെ മകൻ' പ്രീ ബുക്കിങ് ഇന്ന് (23/10/26) അവസാനിക്കും. ചുരുങ്ങിയ കാലം കൊണ്ട് 100 ആം പതിപ്പിലെത്തി മലയാള പുസ്തകപ്രസാധനരംഗത്ത് തന്നെ ചരിത്രം രചിച്ച പുസ്തകമായിരുന്നു ‘കമ്പിളികണ്ടത്തെ കൽഭരണികൾ’. ആദ്യപുസ്തകത്തിൽ ചെറുപ്പത്തിൽ നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചുമാണ് ബാബു അബ്രഹാം എഴുതിയത്. പുതിയ പുസ്തകം ഹൈ റേഞ്ചിൽ നിന്നും പാരീസിലെത്തി ജീവിതം കെട്ടിപ്പടുത്ത എഴുത്തുകാരന് നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ചാണ്.

പുസ്തകത്തിന്റെ മുഖവില 499 രൂപയാണ്. പ്രീ ബുക്കിങ് ചെയ്യുന്നവർക്ക് പ്രീ പബ്ലിക്കേഷൻ വിലയായ 399 രൂപയ്ക്ക് ലഭിക്കും. ഒക്ടോബർ 24 മുതൽ പുസ്തകം ലഭ്യമാകും.mbibooks.com എന്ന വെബ്‌സൈറ്റ് വഴിയോ ബുക്ക്സ്റ്റാളുകളിൽ നിന്നും നേരിട്ടോ പ്രീ ബുക്ക് ചെയ്യാവുന്നതാണ്.

Content Highlights: Pre-booking for Babu Abraham's new book 'Streeye Etha Ninte Makan' closes on October 23, 2026., Available at a special pre-publication price of Rs 399 (MRP Rs 499)., Books will be available starting October 24, 2026., Author of the historic bestseller 'Kambilikandathe Kalbharanikal'., Explores the author's journey from High Range to Paris and life's struggles.