ശ്യാംകൃഷ്ണന് കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം

ശ്യാംകൃഷ്ണന്‍ ആര്‍. | Photo: Special arrangement
ശ്യാംകൃഷ്ണന്‍ ആര്‍. | Photo: Special arrangement

കോഴിക്കോട്: 2024-ലെ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരത്തിന് എഴുത്തുകാരൻ ശ്യാംകൃഷ്ണൻ ആർ. അർഹനായി. അദ്ദേഹത്തിന്റെ 'മീശക്കള്ളൻ' എന്ന ചെറുകഥാസമാഹാരത്തിനാണ് അവാർഡ്. 

50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വിവിധ ഭാഷകളിൽ നിന്നായി 23 പേരാണ് പുരസ്കാരത്തിന് അർഹരായത്. 

ഡോ. അജിതൻ മേനോത്ത്, ഡോ. ശ്രീകുമാർ എ.ജി., ഡോ. ഇ.വി. രാമകൃഷ്ണൻ എന്നിവരടങ്ങിയ സമിതിയാണ് മലയാളവിഭാഗത്തിന്റെ പുരസ്‌കാരനിർണയം നടത്തിയത്.
 

Content Highlights: Shyamkrishnan R. bags Kendra sahithya akademi yuva puraskar 2024