'അക്ഷരപ്രകൃതി സീസണ്‍-2'; സാഹിത്യക്യാമ്പ് മുത്തങ്ങയിലും നെയ്യാറിലും

കോഴിക്കോട്: സാഹിത്യതത്പരരായ കലാലയ വിദ്യാര്‍ഥികള്‍ക്കായി മാതൃഭൂമി ആഴ്ചപ്പതിപ്പും സംസ്ഥാന വനം-വന്യജീവി വകുപ്പും ചേര്‍ന്ന് 'അക്ഷരപ്രകൃതി സീസണ്‍-2' സാഹിത്യക്യാമ്പ് നടത്തുന്നു.
ഡിസംബര്‍ 26,27,28 തിയതികളില്‍ വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതത്തിലും 2026 ജനുവരി 9,10,11 തീയതികളില്‍ തിരുവനന്തപുരം നെയ്യാര്‍ വന്യജീവി സങ്കേതത്തിലുമായാണ് ക്യാമ്പ് നടത്തുക. എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനാണ് ഈ സാഹിത്യ ശില്പശാലയുടെ ക്യാമ്പ് ഡയറക്ടര്‍. കേരളത്തിലെ പ്രഗത്ഭരായ എഴുത്തുകാര്‍ ക്യാമ്പില്‍ സംവദിക്കും.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മുത്തങ്ങയിലെ ക്യാമ്പിലും, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് നെയ്യാര്‍ ക്യാമ്പിലും പങ്കെടുക്കാം.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഏഴാം പതിപ്പിന്റെ ഭാഗമായി നടത്തുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കോളേജ് വിദ്യാര്‍ഥികള്‍ തങ്ങള്‍ എഴുതിയ കഥയോ കവിതയോ താഴെ പറയുന്ന മേല്‍വിലാസത്തില്‍ അയക്കണം.
വിലാസം: പത്രാധിപര്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്, രാമനാട്ടുകര, കോഴിക്കോട്- 673633.
നിബന്ധനകള്‍
രചനകള്‍ മുമ്പ് മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചതാവരുത്. അതിനൊപ്പം സ്വന്തം വിലാസവും ഫോണ്‍ നമ്പറും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഇങ്ങനെ ലഭിക്കുന്ന രചനകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മുപ്പത് പേര്‍ക്ക് വീതമായിരിക്കും ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.
ഈ വര്‍ഷം മേയില്‍ ഇടുക്കിയിലെ പാമ്പാടും ചോല ദേശീയോദ്യാനത്തില്‍ നടന്ന അക്ഷരപ്രകൃതി സീസണ്‍ ഒന്നില്‍ പങ്കെടുത്തവര്‍ അപേക്ഷിക്കേണ്ടതില്ല.
രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846720999, 9995110047
Content Highlights: Join Akshara Prakruthi Season 2, a literary camp for college students by Mathrubhumi & Forest Dept. Held in Muthanga & Neyyar wildlife sanctuaries.