SPECIALS
ഭാഷാപ്രതിജ്ഞാഫലകം പൊളിച്ചുനീക്കല്‍; എം.ടിയോടുള്ള നിന്ദ, മുഖ്യമന്ത്രിക്കും സംസ്ഥാനത്തിനും അപമാനകരം- വി. മധുസൂദനന്‍ നായര്‍

#വി. മധുസൂദനന്‍ നായര്‍/ ഷബിത
വി. മധുസൂദനൻ നായര്‍
വി. മധുസൂദനൻ നായര്‍

'എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്, ഞാന്‍ കാണുന്ന നക്ഷത്രമാണ്...' ഒമ്പത് വര്‍ഷം മുമ്പ് എം.ടി എഴുതിയ ഭാഷാപ്രതിജ്ഞ തുടങ്ങുന്നത് ഇങ്ങനെയാണ്. മലയാളമൊന്നാകെ ഏറ്റെടുത്ത ആ പ്രതിജ്ഞയെ നിന്ദിക്കുന്ന പ്രവൃത്തിയാണ് കഴിഞ്ഞദിവസം സെക്രട്ടേറിയറ്റ് ഹാളില്‍ സംഭവിച്ചത്. എം.ടിയുടെ കൈയക്ഷരങ്ങള്‍ പതിഞ്ഞ, മുഖ്യമന്ത്രി അനാച്ഛാദനം ചെയ്ത ഭാഷാപ്രതിജ്ഞാഫലകം ഹാളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. എങ്ങനെ നോക്കിക്കാണുന്ന ഈ സംഭവത്തെ?

മഹാനായ എം.ടിക്കും മലയാളത്തിനും മലയാളജനതയ്ക്കും സംസ്‌കാരത്തിനും ഇത് അപമാനമാണ്. അത്യന്തം വേദനാകരവുമാണ്.

Continue reading