'എഴുതുമ്പോള്‍ രമണി കരയിച്ചു, രാജേന്ദ്രന്‍ ഇപ്പോഴും എന്നെ നിസ്സഹായതയോടെ നോക്കുന്നുണ്ട്...'| Interview

ഓരോ വരിയിലും മരണം മണക്കുന്ന കഥയും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും. പി.വി. ഷാജികുമാർ എഴുതിയ ആദ്യ നോവലായ മരണവംശത്തെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഏർക്കാനയിലേയും സുബ്രഹ്മണ്യത്തേയും ഓരോ മണൽത്തരിക്കും പറയാനുണ്ട് പ്രണയത്തിന്റെയും രതിയുടേയും ചതിയുടെയും പ്രതികാരത്തിന്റെയും സർവോപരി മരണത്തിന്റെയും കഥ. വായന കഴിഞ്ഞ് പുസ്തകം മടക്കിവെയ്ക്കുമ്പോൾ കള്ളൻ കോമനും കുഞ്ഞമ്മാറും ചന്ദ്രനും ഭാസ്കരനും നളിനിയും രമണിയും രാജേന്ദ്രനും അരവിന്ദനുമെല്ലാം നെഞ്ചിനുള്ളിൽ ചുട്ടുപൊള്ളിക്കുന്നു. മരണവംശം എന്ന വായനാനുഭവത്തിന്റെ പിറവിയേപ്പറ്റി എഴുത്തുകാരൻ പി.വി.ഷാജികുമാർ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
എന്നെപ്പോലൊരാളുടെ കൃതി ഇത്രയും വിപുലമായി വായിക്കുമെന്ന് വിചാരിച്ചതല്ല
Content Highlights: novelist pv shajikumar talking about maranavamsam novel and movie