ടി പി രാ... കെ.വി സജയ് എഴുതിയ കവിത

ചിത്രീകരണം: ബാലു
ചിത്രീകരണം: ബാലു

ടി പി രാ- മൂന്നക്ഷരം!
ഫോണിലത്താളും ശൂന്യം.
ആരിവന്‍, ടി പി രായോ?
ഓര്‍മ്മയില്‍ മിന്നീ, പെട്ടെ -
ന്നാച്ചിരി, താംബൂലാര്‍ദ്രം!
ചിരിക്കെച്ചെറുങ്ങനെ
ചെറുതാം കണ്ണിന്‍ വെട്ടം!
ഇവനോ തച്ചംപൊയില്‍
രാജീവനാമന്‍ കവി,
ഒടുവില്‍ നീലക്കൊടു-
വേലിയായ് മറഞ്ഞവന്‍?
അവനെത്തേടാന്‍ , തേടി -
യെടുക്കാന്‍ ചെമ്പോത്തിന്‍ കൂ-
ടരുകില്‍പ്പതുങ്ങട്ടെന്‍
പരുങ്ങും ബാല്യം വീണ്ടും!
 

Content Highlights: Sajay K.V, T.P Rajeevan, Poem, Mathrubhumi