ഇടിമുഴക്കങ്ങള്‍ | പ്രസാദ് കാക്കശ്ശേരിഎഴുതിയ കവിത

#പ്രസാദ് കാക്കശ്ശേരി
ചിത്രീകരണം: ബാലു
ചിത്രീകരണം: ബാലു

   ഉച്ചത്തിലുച്ചത്തില്‍
   കേള്‍വിപ്പെടുമ്പോഴും
   കാലഗതിയതിശയം
   മിന്നല്‍ ചേര്‍ക്കുമ്പോഴും
   ഋതുവിപ്ലവങ്ങളില്‍
   കനല്‍ ചുവപ്പിക്കുമ്പോഴും
   അര്‍മാദ രൗദ്ര
   മുഷ്ടി ഭാഷയാകുമ്പോഴും
   ഹൃദയ വേഗങ്ങളില്‍ 
   സ്‌നാനപ്പെടുമ്പോഴും
   ഇടിമുഴക്കമേ..
   ചെറ്റിട,
   നിന്നില്‍ ഇടനെഞ്ച് പൊട്ടി
   വെളിപ്പെട്ടു 
   കടും വെട്ടേറ്റ് കത്തും തലപ്പുകള്‍..
   പാമ്പ് കടിച്ച പോല്‍ നീലച്ച 
   ദുരൂഹത!        
                   

Content Highlights: Prasad Kakkassery, Mathrubhumi