പക | കരുണാകരന്‍ | കവിത

AI generated Image
AI generated Image

ഇപ്പോള്‍
സങ്കടമതല്ല,
പുലിയായും പൂച്ചയായും
ചുറ്റിത്തിരിഞ്ഞ രാത്രികള്‍, ഒന്നോടെ
പിടിക്കപ്പെട്ടിരിക്കുന്നു.
ജന്തുക്കളുടെ മണത്തോടെ.
ഉള്ളിലെ വൈരമാകട്ടെ
ദുഃസ്വപ്നങ്ങള്‍ എറിഞ്ഞുതരുന്നു,
അങ്ങനെ പകരംവീട്ടുന്നു.
ഓരോ ദിവസവും എന്നെയുംകൊണ്ട്
ഓരോ പകലും നാട് വിടുന്നു, ഓരോ
രാത്രിയിലേക്കും
ഒരു കുഞ്ഞിനെ എന്നപോലെ
ഉയര്‍ത്തിപ്പിടിക്കുന്നു.
ഒന്നുകൂടി പകരം വീട്ടുന്നു.
ഇപ്പോള്‍
സങ്കടമതു മാത്രമല്ല,
കൊമ്പുകുലുക്കി നിന്ന വഴികള്‍
മറന്നുപോകുന്നു.
മറന്നതൊക്കെ വീണ്ടും മറക്കുന്നു.
വീണ്ടും വീണ്ടും മറക്കുന്നു...