കശ്മീര്‍ കന്യക | ബിപുല്‍ റെയ്ഗണ്‍ എഴുതിയ മലയാളം കവിതകള്‍

കഴിഞ്ഞ ദിവസം അന്തരിച്ച അസമീസ് കവി ബിപുല്‍ റെയ്ഗണ്‍ മലയാളത്തില്‍ എഴുതി, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച രണ്ട് കവിതകള്‍ വായിക്കാം...
കശ്മീര്‍ കന്യക
എങ്ങനെയെന്നറിയില്ല എപ്പോഴോ
നീയെന്നില്‍ പ്രണയമായി വന്നുചേര്‍ന്നു ആദ്യമായി നിന്റെ മുഖം കണ്ടശേഷമാണു ഞാന്‍
കണ്‍മഷി എഴുതിത്തുടങ്ങിയത്
ചുണ്ടുകള്‍ നിശ്ശബ്ദമായി പറയുന്നുണ്ടായിരുന്നു
എനിക്കു നിന്നോടുള്ള സ്‌നേഹവും വിശ്വാസവും എത്രമാത്രമെന്ന്
നമ്മുടെ കൂടിക്കാഴ്ചകളുടെ ആരംഭമായിരുന്നു അത്.
മുന്‍കൂട്ടി നിശ്ചയിക്കാന്‍ സാധിക്കാത്ത കൂടിക്കാഴ്ചകള്‍ വഴിയാത്രക്കാരനും ഒപ്പം അയാളുടെ ഹൃദയവും
ഈ തണുപ്പില്‍ അടര്‍ന്നു വീണ ഒരു മഞ്ഞുതുള്ളിയായി
എന്റെ ഹൃദയത്തില്‍, എന്റെ ശ്വാസനിശ്വാസങ്ങളില്‍
ഉറക്കമായിരുന്നു.
അമൃതോല്ലാസമാര്‍ന്ന ഒരു ആത്മാവ്
സ്‌നേഹത്തിന്റെ അഗാധത നടുമുറ്റം വരെ തുറന്നുവച്ചു
കന്യാകുമാരിമുതല്‍ കാശ്മീര്‍ വരെ ആ സ്‌നേഹം വളര്‍ന്നിരിക്കുന്നു
ഞാനാണ് കാശ്മീര്‍ കന്യക
ഋതുമതിയായപ്പോള്‍ അമ്മ പറഞ്ഞിരുന്നു
നിന്റെ ഈ സൗന്ദര്യത്താല്‍
എല്ലാവരും നിന്നെ പ്രണയിക്കും
എങ്കിലും ഒരിക്കലും നിന്റെ പ്രണയം
നീ മറ്റാര്‍ക്കും നല്‍കരുത്
പക്ഷെ, എങ്ങനെയെന്നറിഞ്ഞില്ല
എപ്പോഴോ നീയെന്നില്‍ പ്രണയമായി വന്നുചേര്‍ന്നു
ഇലപൊഴിയുന്ന ശിശിരകാലത്തില്‍
എന്നെക്കണ്ട് നീ പൂര്‍ണമനസ്സോടെ വിളിച്ചുപറഞ്ഞു
നീതന്നെയാണ് കാശ്മീര്‍ കന്യക
നിന്റെ ഹൃദയമാകുന്ന ട്യുലിപ് പുഷ്പത്തില്‍
സൂര്യനും ചന്ദ്രനും ഒളിച്ചുകളിക്കുന്നു.
വെയിലത്തും നിലാവത്തും നീ ഒരുപോലെ
ഒരു ചൂണ്ടുവിരലിന്റെ ഉന്നത്തില്‍
ഇടയ്ക്കിടെ ഒരായിരം പ്രശ്‌നങ്ങള്‍
ഒരു തീക്കുണ്ഡത്തില്‍നിന്നെന്നവണ്ണം മുളയ്ക്കുന്നു
പകുതി മരിച്ചുജീവിക്കുന്ന മനുഷ്യര്‍
സ്‌ഫോടനങ്ങളില്‍ വീണ്ടും വീണ്ടും സ്വയം വില്‍ക്കപ്പെടുന്നു
ശ്മശാനങ്ങള്‍ സന്തോഷിക്കുന്നു
പിശാചുക്കള്‍ ആര്‍ത്തിരമ്പുന്നു.
അമ്മമാരുടെ താരാട്ടുപാട്ടില്ല
നെഞ്ചിലിടിച്ചു കരയുന്ന അമ്മമാരുടെ
രോദനശബ്ദങ്ങള്‍ മാത്രമാണ് ഞാന്‍ കേള്‍ക്കുന്നത്.
നീ നിന്റെ കണ്ണുകളിലൂടെ എന്നോടു സംസാരിച്ചു
ഒരു മൂളിപ്പാട്ടിലൂടെ
ഹേ കാശ്മീര്‍ പെണ്‍കൊടീ
ദുഃഖങ്ങളുടെ രാത്രികളില്‍ സുഖദുഃഖങ്ങളുടെ
സ്‌നേഹമാകുന്ന ഒരു നദി
നിന്‍ നെഞ്ചില്‍ ആരാണുകൊണ്ടുവെച്ചത്?
നീ തന്നെ പറയൂ
സ്‌ഫോടനങ്ങളുടെ തീക്കുണ്ഡങ്ങളില്‍
എന്തിനാണ് അര്‍ഥരഹിതമായി
സ്വാതന്ത്ര്യഗീതങ്ങള്‍ കൊണ്ടുവരുന്നത്?
എന്നെ പലതവണ കളങ്കപ്പെടുത്തിയ അവര്‍
ആ തീവ്രവാദികള്‍ക്കെന്തറിയാം സ്വാതന്ത്ര്യഗീതങ്ങള്‍
ദോഷകാലത്തിന്റെ കറുത്ത മേഘങ്ങള്‍ വീണ
യുദ്ധത്തിനുശേഷവും
നിങ്ങളുടെ ആഗമനത്തില്‍ ഞാന്‍ സന്തോഷിക്കുന്നു.
എന്റെ ഹൃദയത്തില്‍ വേദന നിറഞ്ഞ പാട്ടുകള്‍ വീണ്ടും കൂടൊരുക്കുന്നു
സ്‌നേഹത്തിന്റെ, വിശ്വാസത്തിന്റെ
ഹേ, വഴിയാത്രക്കാരാ, ഞാന്‍ നിങ്ങളെ ഒരുപാടിഷ്ടപ്പെടുന്നു
നിങ്ങള്‍ കുഴപ്പക്കാരനായിരുന്നെങ്കില്‍ ഒരിക്കലും
എന്റെ നെഞ്ചില്‍ അഗ്‌നികുണ്ഡമായി നിറയുന്ന ഈ വേദന
നിന്നോടു പറയില്ലായിരുന്നു
നിന്നെ കാണുമ്പോഴാണ് ഞാന്‍ എന്റെ സങ്കടങ്ങളെല്ലാം മറക്കുന്നത്.
പ്രിയ വഴിയാത്രക്കാരാ
എന്റെ സങ്കടങ്ങളെല്ലാം മറന്ന്, എന്റെ നെഞ്ചിലെ സ്‌നേഹം
ഞാന്‍ നിനക്കു തരുന്നു...
എന്താ സുഖമല്ലേ?
പ്രഭാതസൂര്യകിരണങ്ങള്‍ ഇലയില്‍ ഇരിക്കുന്നു
അമ്പലത്തില്‍ മന്ത്രത്തിന്റെ പ്രതിധ്വനി കേള്‍ക്കുന്നു
പക്ഷെ എന്റെ ഹൃദയത്തില്‍ ഹിമാലയവേദന-
ജീവിതത്തിന്റെ മരിച്ച പട്ടം പറപ്പിക്കുന്നു
ഇന്നലെ സ്വപ്നത്തില്‍ ഞാന്‍ ചോദിച്ചു
ഖലീല്‍ ജിബ്രാന്‍ പ്രണയത്തിന്റെ രഹസ്യമെന്താണ്?
എന്റെ ഹൃദയത്തില്‍ ആത്മദുഃഖങ്ങളുടെ സമാഹാരം നീ ചോദിച്ചില്ലാ! എന്താ സുഖമല്ലേ?
കൂട്ടത്തില്‍ ഒരു കാര്യം ശരത്കാലത്തില്‍ വരുന്ന നിലാവ് രാത്രിയില്‍ കൃഷ്ണകേളി രാസലീല
പ്രണയജാതകമാരംഭിക്കുന്ന സമയത്തെ ആനന്ദസാഗരം
ഭക്തരുടെ കണ്ഠങ്ങളില്‍
ശങ്കരദേവന്‍ ഗീതങ്ങള്‍ ഹൃദയത്തില്‍ ഗദ്ഗദമാജൂലിയില്‍
വരീ, ഗൗരവപൂര്‍വം വിളിക്കുന്നു
വാ, നിനക്കു കാണാം
എന്റെ മജൂലിയുടെ കഷ്ടങ്ങളും ദുഃഖങ്ങളും
എന്റെ വേദന കരഞ്ഞുകൊണ്ടിരിക്കുന്നു
എന്താ പ്രശ്‌നം?
ആകാശം മേഘാവൃതമായിരിക്കുന്നു
വീണ്ടും മേഘങ്ങള്‍ മഴയായി മാറുന്നു.
Content Highlights: Malayalam poems of An Assamese poet Bipul Regan