മൂന്നാര്‍, തിരയും കടലും, ലിസി ജേക്കബിന്റെ രാജി,കിളിരൂര്‍ വി.ഐ.പി പരാമര്‍ശം;വി.എസ് ചുമന്ന വിവാദങ്ങള്‍

#കെ. ബാലകൃഷ്ണന്‍
വി.എസ് അച്യുതാനനന്ദന്‍ ഫോട്ടോ |ജെ. ഫിലിപ്‌
വി.എസ് അച്യുതാനനന്ദന്‍ ഫോട്ടോ |ജെ. ഫിലിപ്‌

നിലപാടുകളുടെ ഒരേയൊരു വി.എസ് ഇനി ഓര്‍മ. അണികള്‍ ആര്‍ത്തുവിളിക്കുന്ന 'കണ്ണേ കരളേ വി.എസ്സേ...' മുദ്രാവാക്യത്തോടെ തന്റെ സമരകാലവീര്യം ഒട്ടും ചോരാതെ വേദിയില്‍ വാക്കുകളാല്‍ കത്തിപ്പടരുന്ന വി.എസ് ഇനി ജന്മനാട്ടില്‍ അന്തിയുറങ്ങും. പതിനൊന്നാം വയസ്സില്‍ സ്‌കൂള്‍ പഠനം നിര്‍ത്തി, ജീവിതസാഹചര്യങ്ങളോട് സമരസപ്പെടാന്‍ സ്വന്തം സഹോദരന്റെ ജൗളിക്കടയില്‍ സഹായിയായി തുടങ്ങിയ തൊഴിലാളിക്കാലം നയിച്ച രാഷ്ട്രീയപ്രവേശം വി.എസ്സിനെ ജനലക്ഷങ്ങളുടെ നായകനാക്കി മാറ്റി. മുഖ്യമന്ത്രിയായിരുന്നപ്പോളും പൊതുപ്രവര്‍ത്തകനായിരുന്നപ്പോഴും നിലപാടുകള്‍ കൊണ്ട് വിവാദങ്ങളുടെ അകമ്പടിയില്‍ ജീവിച്ചു അദ്ദേഹം. അരിവാള്‍ചുറ്റിക നക്ഷത്രം മുന്നില്‍ നിന്നുനയിച്ച വി.എസ്സിന്റെ പൊതുജീവിതത്തിലെ പ്രമാദമായ വിവാദങ്ങളെക്കുറിച്ച് കെ. ബാലകൃഷ്ണന്‍ എഴുതുന്നു.  

ഇടതുപക്ഷജനാധിപത്യമുന്നണിസര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏതാനും ആഴ്ചയ്ക്കിടയില്‍ ഡല്‍ഹിയില്‍വെച്ച് എ.ഡി.ബിയുമായി സംസ്ഥാന സര്‍ക്കാരിനുവേണ്ടി തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്.എം. വിജയാനന്ദ് കരാര്‍ ഒപ്പുവെച്ചു. ഈ വാര്‍ത്ത മുഖ്യമന്ത്രി അറിയുന്നത് ചാനല്‍ വാര്‍ത്തയിലൂടെയാണ്. തദ്ദേശസ്വയംഭരണവകുപ്പുമന്ത്രിയുടെ ഉത്തരവനുസരിച്ചാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒപ്പുവെച്ചത്.

Content Highlights: V.S Achuthanandan biography by K. Balakrishnan

Continue reading