'കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തിട്ടും വോട്ടുതന്നില്ലല്ലോ...' എഴുത്തുകാര്‍ക്ക് വഴങ്ങുമോ തിരഞ്ഞെടുപ്പ്?

എഴുത്തുകാരും രാഷ്ട്രീയക്കാരും രണ്ടുവഴിക്ക് സഞ്ചരിക്കുന്നവരാണെങ്കിലും പരസ്പരം അറിഞ്ഞിരിക്കേണ്ടത് രണ്ടുകൂട്ടരുടെയും ആവശ്യം തന്നെയാണ്. മത്സരം വരുമ്പോള്‍ സ്ഥാനാര്‍ഥിത്വം നിര്‍ണയിക്കുന്നത്' ജനപ്രിയത' തന്നെയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ ട്രെന്‍ഡ് സിനിമാതാരങ്ങളാണെങ്കില്‍ മുമ്പ് എഴുത്തുകാരായിരുന്നു ഈ റോളില്‍ നിറഞ്ഞുനിന്നത്. കേരളത്തില്‍ എഴുത്തുകാര്‍ സ്ഥാനാര്‍ഥികളായ ലോക്സഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ചാണ് ഇനി പറയുന്നത്.
1957-തലശ്ശേരി: 'സന്ദേശം' സിനിമയുടെ നാല് പതിറ്റാണ്ട് മുമ്പ്, സ്ഥാനാര്‍ഥി എസ്.കെ പൊറ്റക്കാടിന്റെ 'കുരുമുളക്' പിറന്ന വഴി
Content Highlights: sk pottekakat onv sukumar azheekode madhavikutty sarajoseph writers contested in parliament election