'സാഹിത്യവിമര്‍ശനത്തേക്കാള്‍ കൃഷ്ണന്‍ നായര്‍ കണ്ടുപിടിച്ചത് സാഹിത്യമോഷണമായിരുന്നു'- വി.സി ശ്രീജന്‍

#വി.സി ശ്രീജന്‍
വി.സി ശ്രീജന്‍, എം.കൃഷ്ണന്‍ നായര്‍
വി.സി ശ്രീജന്‍, എം.കൃഷ്ണന്‍ നായര്‍

പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പ്രശസ്തിയും പ്രചാരവും സ്വാധീനവുമായിരുന്നു പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ക്കും തന്റെ പംക്തിയായ 'സാഹിത്യവാരഫല'ത്തിനും. ജ്യോത്സ്യന്മാരെ ഓര്‍മിപ്പിക്കുന്ന വാരഫലം എന്ന പേര് തുടക്കത്തില്‍ ചില വായനക്കാരില്‍ അപ്രീതിയുണ്ടാക്കിയിരുന്നു. ജ്യോത്സ്യന്റെ വാരഫലം വരാനിരിക്കുന്ന ആഴ്ചയില്‍ പ്രതീക്ഷിക്കുന്ന സംഭവങ്ങളാണെങ്കില്‍ കൃഷ്ണന്‍ നായരുടെ വാരഫലത്തില്‍ കഴിഞ്ഞുപോയ ആഴ്ചയിലെ സംഭവങ്ങളായിരുന്നു. രണ്ടിനും വാരഫലം എന്നു പേരു യോജിക്കും. അതിവേഗം വായനക്കാരും എഴുത്തുകാരും അല്പം വിലക്ഷണമായ ആ പേരുമായി പൊരുത്തപ്പെട്ടു. മലയാളത്തിലെ എഴുത്തുകാരെ സംബന്ധിച്ച അഭിപ്രായങ്ങളും വിദേശസാഹിത്യങ്ങളെ പരിചയപ്പെടുത്തുന്ന കുറിപ്പുകളും പൊതുവായ ജീവിതനിരീക്ഷണങ്ങളുമാണ് വാരഫലത്തില്‍ വന്നുകൊണ്ടിരുന്നത്. എന്നാല്‍, ഇവയെക്കാള്‍ വായനക്കാരെ ചേര്‍ത്തുനിര്‍ത്തിയത് കൃഷ്ണന്‍ നായരുടെ എഴുത്തിലെ ആത്മാര്‍ഥതയായിരുന്നു. മലയാളത്തിലെ എഴുത്തുകാരെ നിശിതമായി വിമര്‍ശിക്കുമ്പോഴും അതിനു പിറകില്‍ പകയോ വിദ്വേഷമോ ഉള്ളതായി വായനക്കാര്‍ക്ക് തോന്നിയില്ല.

കൃഷ്ണന്‍ നായര്‍ക്ക് കാല്പനികതയോടായിരുന്നു അടുപ്പം. മികച്ച കൃതികള്‍ എന്നു ചൂണ്ടിക്കാട്ടിയ പുസ്തകങ്ങള്‍ മിക്കവയും കാല്പനികം എന്ന വിഭാഗത്തില്‍ പെടും. ചങ്ങമ്പുഴക്കവിതകളുടെ ആരാധകനായിരുന്നു കൃഷ്ണന്‍ നായര്‍. ചങ്ങമ്പുഴക്കവിതയെ ചൂണ്ടി, ആഴമില്ല, ലല്ലലലം എന്നും മറ്റും കുറ്റം പറയാം. എന്നാല്‍ പത്തൊമ്പതോ ഇരുപതോ പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍ സംഗീതസാന്ദ്രമായ ഈ വാക്കുകളെല്ലാം എടുത്തുകൊണ്ടുവരുന്നത് എങ്ങനെയാണ്, എവിടെനിന്നാണ് എന്ന് നിരൂപകനെപ്പോലെ വായനക്കാരും ആശ്ചര്യപ്പെടും. 

Content Highlights: M.Krishnan Nair, V.C Sreejan, Sahithyavaraphalam, Mathrubhumi

Continue reading