ഇനി മത്സരത്തിനില്ല,60 കഴിഞ്ഞാല്‍ ദേഷ്യംകൂടും, പൊന്നിനും പണത്തിനും തോറ്റുകൊടുത്തിട്ടില്ല:കെ.ടി.ജലീൽ

#സ്വന്തം ലേഖിക
കെ.ടി ജലീല്‍ / ഫോട്ടോ: അജിത് ശങ്കരന്‍
കെ.ടി ജലീല്‍ / ഫോട്ടോ: അജിത് ശങ്കരന്‍

കോഴിക്കോട്: പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുൻ മന്ത്രി ഡോ. കെ.ടി.ജലീൽ. കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച സ്വര്‍ഗസ്ഥനായ ഗാന്ധിജി എന്ന പുസ്തകത്തിലാണ്  തിരഞ്ഞെടുപ്പ് രാഷ്ട്രീയം. ഉപേക്ഷിക്കുന്നതിനെക്കുറിച്ച് നിലവിൽ തവനൂർ എം.എൽ.എയായ ജലീൽ തുറന്നു പറയുന്നത്.

നിയമനിര്‍മാണ സഭകളില്‍ കിടന്ന് മരിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്നും പുതിയ തലമുറയ്ക്ക് കസേര ഒഴിഞ്ഞുകൊടുക്കണമെന്നും ഇരുപത് വർഷമായി ജനപ്രതിനിധിയായി തുടരുന്ന  ജലീല്‍ പുസ്തകത്തിൽ പറഞ്ഞു. പുസ്തകത്തിന്റെ അവസാനത്തെ അധ്യായത്തിലാണ് അധികാരക്കസേരകള്‍ മുറുകെ പിടിക്കുന്ന പ്രവണതയ്‌ക്കെതിരെയും പാര്‍ലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള കാരണങ്ങളും ജലീൽ തുറന്നെഴുതുന്നത്. സി.പി.എമ്മിന്റെ സഹയാത്രികനായി തുടരുമെന്നും സുഹൃത്തിനെഴുതിയ കത്തിന്റെ മാതൃകയിലുള്ള ലേഖനത്തിൽ  ജലീൽ പറഞ്ഞു. രാഷ്ട്രീയ ഗുരുനാഥനായ കൊരമ്പയില്‍ അഹമ്മദാജിക്കും  ഇടതുപക്ഷ ചേരിയില്‍ തനിക്ക് തണലായ കോടിയേരി ബാലകൃഷ്ണനുമാണ് ഒക്ടോബര്‍ രണ്ടിന്  പ്രകാശനം ചെയ്യുന്ന പുസ്തകം സമർപ്പിച്ചത്.

Content Highlights: KT Jaleel announced his retirement from parliamentary politics through newbook swargastanaya gandhij

Continue reading