'സഹപ്രവര്‍ത്തകര്‍ക്ക് ഞാന്‍ നൊറോന്‍ജയാണ്‌, ഓഫീസില്‍ നൊറോണ ആവാതിരിക്കാന്‍ ശ്രമിച്ചിരുന്നു'

#ഫ്രാന്‍സിസ് നൊറോണ
ഫ്രാന്‍സിസ് നൊറോണ, നോവല്‍ കവര്‍
ഫ്രാന്‍സിസ് നൊറോണ, നോവല്‍ കവര്‍

*ഞാന്‍ വെറുതെ എന്റെ അലമാര തുറന്നു. തേച്ചുവെച്ച എന്റെ ഷര്‍ട്ടുകള്‍. അതില്‍നിന്ന് ഒരെണ്ണം എടുത്ത് ഞാനതും പിടിച്ച് കുറച്ചുനേരം നിന്നു. *ഓഫീസില്‍ ഒരിക്കലും ഒരു നൊറോണ ആവാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. *പാതിവഴിയില്‍ മുറിവേറ്റ് അടര്‍ന്നുപോയ പലതും തുന്നിച്ചേര്‍ത്തുള്ള യാത്രയാണ്... അന്നം തന്നിരുന്ന ജോലി 'മാസ്റ്റര്‍പീസ് 'എന്ന നോവലെഴുതിയതിന്റെ പേരില്‍ സ്വയം ഉപേക്ഷിക്കേണ്ടിവന്ന ഒരെഴുത്തുകാരന്റെ ഉള്ളം കടഞ്ഞുള്ള കുറിപ്പ്. മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. 

പാതിവഴി നിലച്ചുപോയ പലതും എന്റെ ജീവിതത്തിലുണ്ട്. കൊച്ചിയിലെ താലൂക്കാശുപത്രിയിലാണ് അമ്മ എന്നെ പ്രസവിച്ചത്. മുലപ്പാല്‍ കുടിച്ചുതുടങ്ങി അധികം ആവുന്നതിനുമുന്നേ അമ്മയുടെ ബ്രസ്റ്റില്‍ ഇന്‍ഫക്ഷന്‍ വന്ന് പഴുപ്പായി. അതു കീറി, തിരിയിട്ട് ഉണങ്ങാന്‍ രണ്ടുമൂന്നു മാസമെടുത്തു. അമ്മിഞ്ഞപ്പാല്‍ നിലച്ചതിലുള്ള അമ്മയുടെ സങ്കടംകണ്ടാണ് ജീവിതത്തിന്റെ മടിത്തട്ടില്‍ നിന്നുണരുന്നത്. പത്തില്‍ പഠിക്കുമ്പോഴാണ് എനിക്ക് നെഫ്രൈറ്റിസ് പിടിപെടുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ നെഫ്രോളജിസ്റ്റ് കാശി വിശ്വേശ്വരന്‍ സാറാണ് ജീവിതം അണയാതൊരു തീരം അടുപ്പിച്ചു തന്നത്. റഗുലര്‍ കോളേജില്‍ പോകാമെന്നെല്ലാം കരുതിയിരിക്കുമ്പോഴാണ് അസുഖം. പാതിവഴിയില്‍ നിലച്ചുപോകേണ്ട വിദ്യാഭ്യാസം ഏറെ കഷ്ടപ്പെട്ട് പ്രൈവറ്റായി പഠിച്ച് സാവകാശമെങ്കിലും ഞാന്‍ തിരിച്ചുപിടിച്ചു. ഞെരുക്കപ്പെട്ട ജീവിതത്തോടൊപ്പം കൂട്ടുകിടപ്പുകാരനായൊരു രോഗവുംകൂടി ഉണ്ടെന്നറിഞ്ഞതോടെ റിസ്‌കെടുക്കാന്‍ വയ്യെടാന്നും പറഞ്ഞ് കോളേജുകാലത്തെ പ്രണയിനി, സ്‌നേഹത്തോടെ കൈ തന്ന് തിരിച്ചുപോയി.

Content Highlights: Francis Noronha, Novel Masterpiece, Mathrubhumi

Continue reading