സച്ചി അന്ന് പറഞ്ഞു: ഇനി ഞാന്‍ രണ്ടു കൈകൊണ്ടും എഴുതാന്‍ പോകുന്നു

മരണം മണത്തുകൊണ്ടിരുന്ന മഹാമാരിക്കാലത്ത് സച്ചി യാത്രയായിട്ട് ഇത് അഞ്ചാം വര്‍ഷം. അല്പസമയം കൂടി അനുവദിച്ചിരുന്നെങ്കില്‍ സഫലമാകും എന്നുറപ്പുള്ള അനേകം സ്വപ്നങ്ങളില്‍ നിന്നുള്ള ഒരു ഇറങ്ങിപ്പോക്ക്. എത്രയധികം സഹനം, അശ്രാന്തമായ പരിശ്രമം, കാത്തിരുപ്പ്, ഇനിയുമെത്രയോ ചെയ്യാനുള്ള പ്രതിഭയും പ്രാപ്തിയുമുണ്ടായിരുന്നു. എന്നിട്ടും അവന്റെ ആഗ്രഹങ്ങളൊന്നും പ്രാവര്‍ത്തികമാക്കാന്‍ കാലം അനുവദിച്ചില്ല...
ഓര്‍ക്കുമ്പോള്‍ കുളിരണിയുന്ന കുട്ടിക്കാലമൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ഞങ്ങള്‍ നാലുമക്കളായിരുന്നു. മൂന്നാണും ഏകമകളായി ഞാനും. മൂത്ത രണ്ടാണ്കുട്ടികള് ജനിച്ച് ഒരു ഇടവേളയ്ക്കുശേഷമാണ് ഞാന്‍ ജനിക്കുന്നത്. എനിക്കു പിന്നാലെ തന്നെ സച്ചിയും പിറന്നു.. ഒന്നിച്ചു ഒരേ സ്കൂളില്‍ പോയി, ഒരേ കോളേജില്‍ പഠിച്ചു. ഞങ്ങള്‍ ഒരുമിച്ച് ചിന്തിച്ചു. സ്വപ്നങ്ങള്‍ കണ്ടു. അന്നൊന്നും എനിക്കായിട്ട് ഒരു സ്വപ്നവും ഉണ്ടായിരുന്നില്ല. അവന്റെ സ്വപ്നങ്ങള്‍ തന്നെയായിരുന്നു എന്റെയും.
Content Highlights: director sachi 5th death anniversary his sister sajitha radha writes