മരിച്ചുപോയ ഇടതുകാലും ജീവിച്ചിരിക്കുന്ന വലതുകാലും പോലെ എന്നില്‍ മരണവും ജീവിതവും ഇഴചേര്‍ന്നു...

സര്‍പ്പംതുള്ളല്‍ നടക്കുന്ന ദിവസം കാവിന്റെ പരിസരത്തു നിന്നും മാസ്മരികമായ ഒരു ഗന്ധം പരക്കുമായിരുന്നു. പുലര്‍ച്ചെ നാല് മണിക്ക് നടക്കുന്ന ഗണപതിഹോമം മുതലാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. കാവിന് ചുറ്റും കുരുത്തോലയും പൂമാലയുമൊക്കെ തൂക്കി മനോഹരമാക്കിയിട്ടുണ്ടാവും.
വിളക്ക് കത്തിച്ചുവച്ച് പ്രാര്‍ഥനകളും നാപജപങ്ങളും കാവില്‍ നിന്നും മുഴങ്ങിക്കേള്‍ക്കാം. ഞങ്ങള്‍ കുട്ടികള്‍ പൂക്കളടര്‍ത്തിയും തുളസിമാല കെട്ടിയും കാവിന്റെ അരികിൽ തന്നെയുണ്ടാവും. ആദ്യം ഭസ്മക്കളമാണ്. അത് കഴിഞ്ഞാണ് കൂട്ടുകളമിടുന്നത്. അതിനായി ഒരുക്കിവച്ചിരിക്കുന്ന പല വര്‍ണത്തിലുള്ള പൊടികള്‍ ഓരോന്നായെടുത്ത കളമിടുന്നത് ഞാന്‍ കണ്ണെടുക്കാതെ നോക്കിയിരിക്കുമായിരുന്നു. ചുറ്റിനും മണ്‍ചെരാതുകള്‍ തെളിഞ്ഞു നില്‍ക്കുന്ന കാവിനു നടുവിലായി പല രൂപത്തിലും ഭാവത്തിലുമുള്ള നാഗങ്ങള്‍ പത്തി വിടര്‍ത്തി നില്‍ക്കുന്നുണ്ട്.
Content Highlights: remya thuravoor autobiography pathiyatha kalppadukal autobiography