ഇടയിലൊരു ക്രിസ്മസ് കോക്റ്റേൽ | മേതില് | ആത്മകഥ ആവാതെ ഞാന് 07

ഞാനൊരു ശബ്ദരേഖ കേൾക്കുകയായിരുന്നു. ഡാലിയയും കൂട്ടുകാരും പ്രവർത്തിക്കുന്ന വെബ്സൈറ്റിൽ ചിലരുടെ ഓൺലൈൻ സമ്മേളനം ഇന്നലെ അനൗപചാരികമായിരുന്നു. പക്ഷേ, ഇന്ത്യയിലെ എഡിറ്റർമാരുടെ വിഭാഗത്തിന് നേതൃത്വം നൽകുന്ന മാധവി ജലാഗേരി കൂട്ടത്തിലുണ്ടായിരുന്നു. ശബ്ദരേഖ ചിലർ തയ്യാറാക്കിയതിനു കാരണം പോലും അതായിരുന്നു. ഏറെ ശുഷ്കമാണ് ഇവയെല്ലാമെന്ന് തോന്നാം. പക്ഷേ ഞണ്ടുകളെ നിരീക്ഷിച്ചാൽ കിട്ടാവുന്നൊരു പാഠം (06) ഇവിടെയും പ്രസക്തമാകാം.
ഔദ്യോഗികം, വൈയക്തികം എന്നിങ്ങനെ വ്യത്യസ്ത മാധ്യമങ്ങളായി കാണാവുന്ന ദ്വന്ദ്വങ്ങൾക്കിടയിൽ ലൗകിക മനസ്സുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറിമാറി ചരിക്കുന്നതിൽ കൗതുകം ഇല്ലേ?
Content Highlights: Maythil Radhakrishnan, Column, Athmakadha Avathe Njan, Mathrubhumi