ജീവിതത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങി; കാന്‍സര്‍ പിടിമുറുക്കിയത് പാന്‍ക്രിയാസിലായിരുന്നു

കാട്ടാമ്പള്ളികുന്നില്‍ മെയിന്‍ റോഡില്‍ നിന്ന് ഏതാനും മീറ്ററേയുള്ളൂ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വീടിനായി അനുവദിച്ച അഞ്ചു സെന്റ് ഭൂമിയിലേയ്ക്ക്. കണ്ണായ വസ്തു. ടാറിട്ട റോഡിനരികില്‍ തന്നെ. ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി കുറേ വീടുകള്‍ ഇതിനു പിറകില്‍ വരുന്നുണ്ട്. ഇവിടെ നിന്ന് കമ്പിയും കല്ലുമടക്കം കവര്‍ച്ച ചെയ്യപ്പെട്ടുവെന്നത് യാഥാര്‍ഥ്യം; പദ്ധതി തുടങ്ങിയേടത്തു തന്നെ.
2016-ലാണ് രണ്ടു മുറി മാത്രമുള്ള വീടിന്റെ നിര്‍മാണമാരംഭിക്കുന്നത്. വലിയ കുഴിയായിരുന്നു സ്ഥലം. കല്ലെടുത്ത കപ്പണ. ഭൂമി വൃത്തിയാക്കിയെടുക്കാനും തറ കെട്ടാനുമൊക്കെയായി അഞ്ചു ലക്ഷം രൂപ ചെലവായി. അര്‍ബന്‍ ബാങ്കില്‍ നിന്ന് പത്തു വര്‍ഷത്തെ കാലയളവില്‍ വായ്പയെടുത്താണ് ഈ തുക കണ്ടെത്തിയത്. മുഖപുസ്തകത്തിലെ സുഹൃത്തുക്കള്‍ നല്‍കിയ തുക കണ്ടപ്പോഴാണ് വീട് പൂര്‍ത്തിയാകുമെന്ന പ്രതീക്ഷക്ക് കൂടുതല്‍ തിളക്കം വന്നത്. എം.എല്‍.എയായിരുന്ന കെ.എം.ഷാജിയും അബുദാബിയിലെ സന്നദ്ധ സംഘടനയായ ഗ്രീന്‍ വോയ്‌സുമൊക്കെ സഹായിച്ചതിനാല്‍ ലിന്റൽ വരെ പണി പൂര്‍ത്തിയായപ്പോള്‍ വീടെന്ന സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാകുമെന്ന് ഉറപ്പായി. അപ്പോഴേക്കും രണ്ടു വര്‍ഷം കഴിഞ്ഞ് 2018 ആയി.
Content Highlights: Final Chapter of Chithralekha autobiography Oru Dalit Autodrivarude Jeevitham