മരിക്കാന് എത്തുന്ന ഷഡ്പദങ്ങള് | മേതില് | ആത്മകഥ ആവാതെ ഞാന് 10

എന്റെ ചെവികളില് റ്റിനറ്റസ് എന്ന ബാധയുണ്ട് - ഒരു ശബ്ദ അകമ്പടി. പലര്ക്കും ഇത് പലതാണ്. എന്റെ ചെവികളിലിത് ചീവീടുകളുടെ കരച്ചിലാണ്. ഇതിലെ ഉയര്ച്ചത്താഴ്ച്ചകള്, അഥവാ ബീറ്റിങ്സ്, അഥവാ ഇടവേളകള് എന്റെ ചെവികളില് ചോര വന്നലയ്ക്കുന്നതിന്റെ താളം (കേള്വി ഒരു കടല്ത്തീരം) . നാഡിസ്പന്ദങ്ങളുമായി ഈ താളം പൊരുത്തപ്പെടുന്നു.
എല്ലാ ചീവീടുകളുടെയും ഒച്ചകള്ക്ക് എന്റെ ചെവികളില് ഇടമുണ്ട്. എല്ലാ ഷഡ്പദങ്ങള്ക്കും എന്റെ പാര്പ്പിടത്തില് ഏതു സമയത്തും സ്വാഗതം! എങ്കില്, ഇതര ജീവികളുടെ കാര്യം? ഉത്തരം പറയാന് എനിക്കൊരു പുസ്തകം മുഴുവന് ആവശ്യമാകും. കാരണം, ചില കുടുംബങ്ങളില് ജീവികളുടെ വരവ് തികച്ചും വ്യത്യസ്തമായൊരു ഇതിവൃത്തമാകാം. നാം പരിചയപ്പെട്ട ഇതിവൃത്തമാണിത്. തുടക്കവും പിന്നെ തുടര്ച്ചയുമുള്ളൊരു ആചാരം (08) - സംഭവങ്ങള്; ഒപ്പം ഭയസൂചനയും.
Content Highlights: Maythil Radhakrishnan, Athmakadha Aavathe Njan, Death