'അന്ന് രൺബീറും കത്രീനയും പ്രണയിച്ചിട്ടില്ല, അനുസരണയുള്ള കുട്ടികളായിരുന്നു'-സഹതാരം വിശ്വനാഥ്

ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും കത്രീനാ കൈഫും തമ്മിലുള്ള പ്രണയം ഒരുകാലത്ത് വലിയ ചർച്ചാവിഷയമായിരുന്നു. 'അജബ് പ്രേം കി ഗസബ് കഹാനി' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും പ്രണയത്തിലായതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇരുവരും പ്രണയിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും സംവിധായകൻ രാജ്്കുമാർ സന്തോഷിക്ക് മുന്നിൽ എല്ലാവരും അനുസരയുള്ള കുട്ടികളായിരുന്നുവെന്നും സിനിമയിലെ സഹതാരം വിശ്വനാഥ് ചാറ്റർജി പറയുന്നു. കത്രീനയുടെ അർപ്പണബോധനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഒരു പോഡ്കാസ്റ്റ് ഷോയിലായിരുന്നു വിശ്വനാഥിന്റെ പ്രതികരണം. 'സെറ്റിൽ അങ്ങനെയൊന്നും നടക്കുന്നുണ്ടായിരുന്നില്ല. സംവിധായകൻ രാജ്കുമാർ സന്തോഷി ജിക്ക് മുന്നിൽ അങ്ങനെയൊന്ന് നടക്കാൻ സാധ്യതയുണ്ടോ?. അവിടെ എല്ലാവരും നല്ല അനുസരണയുള്ള കുട്ടികളെപ്പോലെയായിരുന്നു. രാജ്കുമാർ സന്തോഷി ജി ഒരു രാജാവാണ്. ഒരു സിംഹത്തെപ്പോലെയാണ്.
അന്ന് ഷൂട്ടിങ്ങിനിടയിൽ രൺബീർ ഉൾപ്പെടെയുള്ളവർ കത്രീനയുടെ അർപ്പണബോധവും ശാരീരികക്ഷമതയും കണ്ട് അദ്ഭുതപ്പെട്ടിരുന്നു. ബോട്ടിൽ നിന്ന് ഒരു കോണിയിലൂടെ പാലത്തിലേക്ക് എത്തേണ്ട രംഗമുണ്ടായിരുന്നു. കത്രീന വളരെ വേഗത്തിൽ കോണികൾ കയറി. സംഭാഷണങ്ങൾ കൃത്യമാക്കാൻ വളരേയധികം കഠിനധ്വാനവും ചെയ്തു. അർപ്പണബോധനത്തിന്റെ കാര്യത്തിൽ കത്രീന ഒന്നാമതായിരുന്നു.'-വിശ്വനാഥ് പറയുന്നു.
Content Highlights: Vishwanath Chatterjee debunks rumors of romance on the sets of Ajab Prem Ki Ghazab Kahani., Describes director Rajkumar Santoshi as a strict disciplinarian., Highlights Katrina Kaif's exceptional work ethic and physical dedication during filming., Refutes claims that the lead pair were involved during the movie's production