ഏഴ് വര്‍ഷത്തെ കാത്തിരിപ്പ്, ജീവിതത്തിലേക്ക് കുഞ്ഞതിഥിയെ വരവേറ്റ് സഹീറും സാഗരികയും

സഹീര്‍ ഖാനും സാഗരികയും | Photo: instagram/ zaheer khan
സഹീര്‍ ഖാനും സാഗരികയും | Photo: instagram/ zaheer khan

ക്രിക്കറ്റ് താരം സഹീര്‍ ഖാനും നടി സാഗരിക ഘാട്‌കേയ്ക്കും കുഞ്ഞ് പിറന്നു. മാതാപിതാക്കളായ സന്തോഷവാര്‍ത്ത സാഗരിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ആണ്‍കുഞ്ഞാണെന്നും ഫതേഹ്‌സിന്‍ഹ്‌ ഖാന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്നും സാഗരിക പോസ്റ്റില്‍ പറയുന്നു.

'സ്‌നേഹത്തേടേയും എല്ലാവിധ അനുഗ്രഹത്തോടേയും ഞങ്ങളുടെ പ്രിയപ്പെട്ട മകന്‍ ഫതേഹ്‌സിന്‍ഹ് ഖാനെ സ്വാഗതം ചെയ്യുന്നു.'-സാഗരിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങളും സാഗരിക പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിനെ പിടിച്ചിരിക്കുന്ന സഹീറിനേയും തൊട്ടടുത്തിരിക്കുന്ന സാഗരികയേയും ചിത്രങ്ങളില്‍ കാണാം. 

Read More: നിരാശകള്‍ പിച്ചൊരുക്കി; ബ്രേക്കപ്പില്‍ ബൗള്‍ഡായ സഹീറിന് പുതിയ ഇന്നിങ്‌സ് നല്‍കിയ ചക് ദേ ഗേള്‍

ഇരുവര്‍ക്കും ആശംസ അറിയിച്ച് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കമന്റ് ചെയ്തത്. സുരേഷ് റെയ്‌ന, അംഗദ് ബേദി, ആര്‍.പി സിങ്ങ്, സാറാ തെണ്ടുല്‍ക്കര്‍, ഹുമാ ഖുറേശി തുടങ്ങി നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 

2017 നവംബര്‍ 23-നായിരുന്നു സഹീറിന്റേയും സാഗരികയുടേയും വിവാഹം. ഒരുമിച്ചുള്ള ജീവിതം തുടങ്ങി ഏഴ് വര്‍ഷത്തിനുശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുന്നത്. ഒരു പൊതുസുഹൃത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സഹീര്‍ ആദ്യമായി സാഗരികയെ കാണുന്നത്. പിന്നീട് യുവരാജ് സിങ്ങിന്റെ വിവാഹത്തില്‍ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഇതോടെയാണ്‌ സഹീറും സാഗരികയും തമ്മിലുള്ള പ്രണയം ആരാധകര്‍ അറിഞ്ഞത്. 

Content Highlights: zaheer khan and sagarika ghatge welcome baby boy