'വസ്ത്രം പൂര്‍ണ്ണമായി ധരിച്ചിട്ടില്ലേ';ഐസ് ബാത്തിനിടെ സഹതാരത്തെ അഭിമുഖം നടത്തി വിന്‍ഡീസ് താരം

ദിയാന്ദ്ര ഡോട്ടിന്റെ ഓള്‍റൗണ്ട് പ്രകടനത്തിലാണ് ചൊവ്വാഴ്ച നടന്ന വനിതാ ടി20 ലോകകപ്പ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഈ വിജയം വെസ്റ്റ് ഇന്‍ഡീസിനെ സെമിഫൈനലിലെത്തിക്കുകയും ഇംഗ്ലണ്ടിനെ ടൂര്‍ണ്ണമെന്റില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
മത്സരത്തിന് ശേഷം ഡോട്ടിന്‍ ഐസ് ബാത്തിലായിരിക്കുമ്പോള്‍, സഹതാരം ഷാമിലിയ കോണല്‍ നടത്തിയ അഭിമുഖം ഐസിസിയുടെ സാമൂഹിക മാധ്യമ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്.
'ഞങ്ങള്‍ വരുന്നുണ്ട്,...നിങ്ങള്‍ പൂര്‍ണ്ണമായി വസ്ത്രം ധരിച്ചിട്ടില്ലേ' എന്ന മുന്നറിയിപ്പോടെയാണ് ദിയാന്ദ്ര ഡോട്ട് ഐസ് ബാത്ത് നടത്തുന്ന റൂമിലേക്ക് ഷാമിലിയ ക്യാമറകളുമായി ചെന്നെത്തുന്നത്.
ഇത് തനിക്ക് ഒരു സാധാരണ കാഴ്ചയാണ്, ഇവള്‍ക്ക് ഐസ് ബാത്ത് ഇഷ്ടമാണ് കോണല്‍ ക്യാമറ പേഴ്‌സണോട് പറഞ്ഞു.
തുടര്‍ന്ന് കോണല്‍ മത്സരത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ദിയാന്ദ്രയോട് ചോദിച്ചു തുടങ്ങി. മത്സരത്തില്‍ 19 പന്തില്‍ നിന്ന് 27 റണ്‍ നേടിയ ദിയാന്ദ്ര ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.
Content Highlights: You are fully clothed- West Indies star gives on-camera interview while having ice bath