ആർസിബി താരം യാഷ് ദയാൽ വിവാഹിതനായി; വധു കണ്ടന്റ് ക്രിയേറ്റർ ശ്വേതാ പുന്ദിർ

#Lifestyle Desk
യാഷ് ദയാലും ശ്വേതാ പുന്ദിറും വിവാഹിതരായപ്പോൾ | Photos: x.com/rushiii_12
യാഷ് ദയാലും ശ്വേതാ പുന്ദിറും വിവാഹിതരായപ്പോൾ | Photos: x.com/rushiii_12

ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം യാഷ് ദയാൽ വിവാഹിതനായി. പ്രമുഖ കണ്ടന്റ് ക്രിയേറ്ററായ ശ്വേതാ പുന്ദിറിനെയാണ് യാഷ് വിവാഹം ചെയ്തത്. ഉത്തർപ്രദേശിലെ നോയിഡയിൽ ഫെബ്രുവരി നാലിന് നടന്ന സ്വകാര്യമായ ചടങ്ങിലാണ് വിവാഹം നടന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

വിവാഹത്തെ കുറിച്ച് യാഷ് ദയാൽ ഒരു കാര്യവും പുറത്ത് വിട്ടിട്ടില്ല. അതേസമയം ഇതുമായി ബന്ധപ്പെട്ട ഒരു റീൽ ശ്വേത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള വ്‌ളോഗറും സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസറുമാണ് ശ്വേതാ പുന്ദർ. ഇൻസ്റ്റഗ്രാമിൽ 5.87 ലക്ഷത്തിലേറെ ഫോളോവർമാരാണ് ശ്വേതയ്ക്കുള്ളത്. ഇന്റർനാഷണൽ ലെജൻഡ്‌സ് ലീഗിന്റെ അവതാരക കൂടിയാണ് ശ്വേത.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് യാഷ് ദയാൽ. ആദ്യമായി ഐപിഎൽ കിരീടം ഉയർത്തിയ കഴിഞ്ഞ സീസണിൽ യാഷ് ടീമിന്റെ ഭാഗമായിരുന്നു. വരാനിരിക്കുന്ന സീസണിലും താരം ആർസിബിക്കായി പന്തെറിയും.

Content Highlights: Royal Challengers Bengaluru's fast bowler Yash Dayal has married popular content creator and influencer Shweta Pundir in a private ceremony held in Noida, following the team's historic maiden IPL title win last season.