മാതാപിതാക്കളായുള്ള യാത്രയ്ക്ക് തുടക്കം;കണ്‍മണിയെ വരവേറ്റ് നടി യാമിയും സംവിധായകന്‍ ആദിത്യയും

ബോളിവുഡ് താരം യാമി ഗൗതമിനും സംവിധായകന്‍ ആദിത്യ ധറിനും കുഞ്ഞ് പിറന്നു. ഇരുവരും സോഷ്യല്‍ മീഡിയ പങ്കുവെച്ച കുറിപ്പിലൂടെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ആണ്‍കുഞ്ഞാണെന്നും കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത് വേദാവിദാണെന്നും ഇരുവരും കുറിപ്പില്‍ പറയുന്നു.
മകന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിനും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും എല്ലാവര്‍ക്കും അഭിമാനനേട്ടം സമ്മാനിക്കുന്നവനായി അവന്‍ വളരെട്ടെന്നും ഇരുവരും കുറിച്ചു. ഇതിന് താഴെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കമന്റ് ചെയ്തത്. ആയുഷ്മാന്‍ ഖുറാന, മൃണാള്‍ ഠാക്കൂര്‍, നേഹ ധൂപിയ എന്നിവരെല്ലാം ഇരുവര്‍ക്കും ആശംസ അറിയിച്ചു.
യാമിയുടെ പുതിയ ചിത്രം ആര്‍ട്ടിക്ക്ള്‍ 370-ന്റെ ട്രെയ്ലര്‍ ലോഞ്ചിനിടെയാണ് യാമി ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആദ്യത്യ പങ്കുവെച്ചത്. സ്റ്റേജിലേക്ക് കയറാന്‍ യാമിയുടെ കൈപിടിച്ച് സഹായിച്ച ആദിത്യ അതിനുശേഷം ആരാധകരെ സന്തോഷം അറിയിക്കുകയായിരുന്നു. യാമി അഞ്ചു മാസം ഗര്‍ഭിണിയാണെന്നും ലക്ഷ്മിയാണോ ഗണേഷനാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് തങ്ങളെന്നും ആദിത്യ വ്യക്തമാക്കിയിരുന്നു. ഗര്‍ഭിണിയായിരിക്കേയാണ് ആര്‍ട്ടിക്ക്ള്‍-370യുടെ ഷൂട്ടിങ് നടന്നതെന്നും ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചെന്നും അന്ന് യാമിയും പറഞ്ഞിരുന്നു.
2021-ലാണ് യാമിയും ആദിത്യയും വിവാഹിതരായത്. ആദിത്യ സംവിധാനം ചെയ്ത 'ഉറി; ദ സര്‍ജിക്കല്‍ സ്ട്രൈക്ക്' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.
Content Highlights: yami gautam and aditya dhar welcome baby boy