ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ തായ്ക്വോണ്ടോ പരിശീലക, പ്രായം ഏഴ്; ഗിന്നസ് റെക്കോഡ് നേടി സംയുക്ത

സംയുക്ത നാരായണന്‍ | Photo: Instagram/guinnessworldrecords
സംയുക്ത നാരായണന്‍ | Photo: Instagram/guinnessworldrecords

ചെന്നൈ: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തായ്ക്വോണ്ടോ പരിശീലകയെന്ന ഗിന്നസ് റെക്കോഡ് നേടിയിരിക്കുകയാണ് ഏഴു വയസ്സുകാരി. തമിഴ്നാട് സ്വദേശിയായ സംയുക്ത നാരായണന്‍ ആണ് ഈ അപൂർവ നേട്ടത്തിന് ഉടമയായത്. കൊറിയയിലെ വേള്‍ഡ് തായ്ക്വോണ്ടോ ആസ്ഥാനമായ കൊറിയയാണ് സംയുക്ത നാരായണന് ബ്ലാക്ക് ബെല്‍റ്റ് നല്‍കിയത്.  

തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ സംയുക്തയെ ചെറുപ്രായത്തില്‍തന്നെ തായ്ക്വോണ്ടോ പരിശീലിപ്പിച്ചത് മാതാപിതാക്കളായ ശ്രുതിയും നാരായണനുമാണ്. ഇരുവരും നേരത്തേ മാര്‍ഷല്‍ ആര്‍ട്‌സില്‍ ലോക റെക്കോഡുകള്‍ നേടിയിട്ടുണ്ട്. മൂന്നാം വയസ്സു മുതല്‍ തയ്ക്വോണ്ടോ പഠിക്കാന്‍ തുടങ്ങിയ സംയുക്ത കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

അച്ഛനും അമ്മയുമാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. ഞങ്ങളുടെ വീട്ടിലെ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന അവരുടെ  ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകളെ ഞാന്‍ വളരെയധികം ആരാധിച്ചിരുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി അതേ ചുമരില്‍ സര്‍ട്ടിഫിക്കറ്റ് തൂക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം, സംയുക്ത പറഞ്ഞു. 


 

Content Highlights: 7-Year-Old Taekwondo Instructor Breaks Guinness World Record