30 പേർക്ക് ഭക്ഷണമുണ്ടാക്കി വിളമ്പാനാകുമോ?, കാർഡിയാക്‌ സർജനായ യുവതിയോട് വരന്റെ വീട്ടുകാരുടെ ചോദ്യം

യുവതി പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ nidhi rathi
യുവതി പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ nidhi rathi

റേഞ്ച്ഡ് മാര്യേജിനൊരുങ്ങിയ സുഹൃത്ത് നേരിട്ട മോശം അനുഭവം പങ്കുവെച്ച് യുവതി. തന്റെ സുഹൃത്തിനേയും അവരുടെ വീട്ടുകാരേയും കാണാൻ വന്ന യുവാവും കുടുംബവും ചോദിച്ച ചോദ്യങ്ങളാണ് നിധി എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അത്തരം ചോദ്യങ്ങൾ വന്ന മൂന്ന് വിവാഹാലോചനകളിൽനിന്നും സുഹൃത്ത് പിന്മാറിയെന്നും അവർ പറയുന്നു.

ആദ്യം കാണാൻ വന്ന കുടുംബം ചോദിച്ചത് '30 പേർക്ക് ഭക്ഷണം പാകം ചെയ്ത് വിളമ്പാൻ പറ്റുമോ?' എന്നാണ്. വരനാകാൻ പോകുന്ന വ്യക്തിക്ക് പാചകമോ വീട്ടുജോലികളോ അറിയില്ലെന്നും കുടുംബം അറിയിച്ചു. ഇതോടെ സുഹൃത്ത് ആ വിവാഹാലോചന അവിടെ അവസാനിച്ചു.

മറ്റൊരു ആലോചന വേണ്ടെന്നുവെച്ചത് യുവാവിന്റെ വീട്ടുകാർ തന്നെയാണ്. യുവതി ഒറ്റ മകളായാതിനാൽ ഭാവിയിൽ യുവതിയുടെ മാതാപിതാക്കളേയും സംരക്ഷിക്കേണ്ടി വരും എന്ന് ആലോചിച്ചായിരുന്നു ഈ തീരുമാനം. മറ്റൊരു യുവാവ് ആവശ്യപ്പെട്ടത് യുവതിയുടെ ടാറ്റൂ മായ്ക്കണം എന്നാണ്. ഇത് പറ്റില്ലെന്ന് അറിയിച്ചതോടെ അവരും വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നു.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് യുവതിയെ പിന്തുണച്ച് കമന്റ് ചെയ്തത്. 'യുവാക്കളേ, ഒറ്റയ്ക്ക് നിൽക്കൂ, സർഗ്ഗാത്മകമായിരിക്കൂ, സമ്പാദിക്കൂ, ധാരാളം ആസ്വദിക്കൂ, ആവശ്യക്കാരെ സഹായിക്കൂ.' എന്നാണ് ഒരാൾ കുറിച്ചത്. ജോലിക്ക് പോകുന്ന സ്ത്രീകളെ പലരും ബഹുമാനിക്കുന്നില്ലെന്നും അവരുടെ തൊഴിലിന് പ്രാധാന്യം നൽകുന്നില്ലെന്നും ചിലർ കമന്റ് ചെയ്തു. വിവാഹം കഴിഞ്ഞ് കരയുന്നതിനേക്കാൾ നല്ലത് വിവാഹം വൈകുന്നതാണെന്ന് ഒരാൾ കുറിച്ചു.

Content Highlights: woman faces toxic expectations during arranged match making