കാമുകനെ ചേര്ത്തുപിടിച്ച് ആലിയയുടെ സഹോദരി; ചര്ച്ചയായി തായ്ലന്ഡില് നിന്നുള്ള ചിത്രങ്ങള്

രണ്ബീര് കപൂറിന്റേയും ആലിയ ഭട്ടിന്റേയും കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചായിരുന്നു ഇത്തവണത്തെ പുതുവത്സരാഘോഷം. തായ്ലന്ഡില് നടന്ന ആഘോഷത്തില് നിന്നുള്ള ചിത്രങ്ങള് ആലിയ ഇന്സ്റ്റഗ്രാമില് പങ്കുവെച്ചിരുന്നു. ഭര്ത്താവ് രണ്ബീര് കപൂറിനേയും മകള് റാഹയേയും ചിത്രങ്ങളില് കാണം.
അതുപോലെ ആലിയയുടെ അമ്മ സോണി റാസ്ദാനും സഹോദരി ഷഹീന് ഭട്ടും അവധിക്കാല ആഘോഷത്തില് നിന്നുള്ള ചിത്രങ്ങള് പങ്കുവെച്ചിരുന്നു. മക്കളായ ആലിയയ്ക്കും ഷഹീനുമൊപ്പമുള്ള ചിത്രങ്ങളാണ് സോണി പോസ്റ്റ് ചെയ്തത്. എന്നാല് ഷഹീന് പങ്കുവെച്ച ചില ചിത്രങ്ങള് ആരാധകര് ചര്ച്ചാവിഷയമാക്കിയിരിക്കുകയാണ്.
ഒരു യുവാവിനൊപ്പം ബോട്ടിലിരിക്കുന്ന ഷഹീന്റെ അവ്യക്തമായ ചിത്രമാണിത്. മറ്റൊരു ഗ്രൂപ്പ് ഫോട്ടോയില് ഇതേ യുവാവിനെ ചേര്ത്തുപിടിച്ചു നില്ക്കുന്ന ഷഹീനെ കാണാം. ഇതോടെ ഷഹീന് പ്രണയത്തിലാണെന്ന തരത്തില് ആളുകള് കമന്റ് ചെയ്തു.
സംവിധായകന് അയാന് മുഖര്ജിയാണോ ആ അജ്ഞാത യുവാവ് എന്നാണ് ആരാധകര് ചോദിക്കുന്നത്. എന്നാല് അത് അയാന് അല്ലെന്നും ഇഷാന് എന്നാണ് ഷഹീന്റെ കാമുകന്റെ പേരെന്നും മറ്റു ചില ആരാധകര് കമന്റ് ചെയ്തിട്ടുണ്ട്.
ഏറെക്കാലം ഷഹീനെ വിഷാദരോഗം അലട്ടിയിരുന്നു. തന്റെ പുസ്തകത്തില് ഇതിനെ കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. വൈകാരികമായ പിന്തുണ പലപ്പോഴും തനിക്ക് ലഭിച്ചിട്ടില്ലെന്നും 12-ാം വയസ് മുതല് വിഷാദ രോഗിയാണെന്നും ഷഹീന് തുറന്നുപറഞ്ഞിരുന്നു.
Content Highlights: who is alia bhatts sister shaheen bhatts mystery man