'അന്ന് ആ നിര്‍മാതാവിന് നാനാ പടേക്കര്‍ മട്ടന്‍ വിഭവം വിളമ്പി,അയാളെക്കൊണ്ടുതന്നെ പാത്രം കഴുകിപ്പിച്ചു'

മട്ടന്‍ വിഭവം/ നാനാ പടേക്കര്‍ | Photo: Mathrubhumi/ ANI
മട്ടന്‍ വിഭവം/ നാനാ പടേക്കര്‍ | Photo: Mathrubhumi/ ANI

നടന്‍ നാനാ പടേക്കറെ കുറിച്ചുള്ള വ്യത്യസ്തമായ അനുഭവം പങ്കുവെച്ച് സുഹൃത്തും നടനുമായ പരേഷ് റാവല്‍. ഒരു നിര്‍മാതാവിനെക്കൊണ്ട് മട്ടന്‍ വിഭവം കഴിച്ച പാത്രം കഴുകിപ്പിച്ച സംഭവമാണ് പരേഷ് വെളിപ്പെടുത്തിയത്. 

'ഒരു നിര്‍മാതാവുണ്ട്. അദ്ദേഹത്തിന്റെ പേര് ഞാന്‍ പറയുന്നില്ല. ഒരിക്കല്‍ അദ്ദേഹത്തെ നാന പടേക്കര്‍ വീട്ടിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന് മട്ടന്‍ വിഭവം വിളമ്പുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തോട് 'കഴിച്ചില്ലേ, ഇനി പോയി പാത്രം കഴുകൂ' എന്നും പടേക്കര്‍ പറഞ്ഞു.' -ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ പരേഷ് റാവല്‍ പറയുന്നു.

ആദ്യമായി ഒരു കോടി രൂപ പ്രതിഫലം ആവശ്യപ്പെടുകയും അത് നേടിയെടുക്കുകയും ചെയ്ത നടനാണ് പടേക്കര്‍ എന്നും പരേഷ് റാവല്‍ പറയുന്നു.  'അദ്ദേഹം തീര്‍ത്തും വ്യത്യസ്തനാണ്. ഒരു കോടി രൂപ പ്രതിഫലമായി വാങ്ങിയിരുന്നു. അക്കാലത്ത് അത് വലിയ കോളിളക്കമുണ്ടാക്കി. നായകന്മാര്‍ അന്ന് അത്രയും തുക ആവശ്യപ്പെടാറില്ലായിരുന്നു. നാനാ പടേക്കര്‍ പക്ഷേ അത് ചോദിച്ചു വാങ്ങി.'-പരേഷ് റാവല്‍ പറയുന്നു. 

ക്രാന്തിവീര്‍, ആഞ്ച്, കമാല്‍ ധമാല്‍ മലമാല്‍, വെല്‍ക്കം തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 'വന്‍വാസ്' എന്ന ചിത്രത്തിലാണ് നാന പടേക്കര്‍ അവസാനമായി അഭിനയിച്ചത്. 


 

Content Highlights: when nana patekar made a producer wash dishes after serving him mutton