വീണ്ടും ഇൻഫ്‌ളുവൻസറുടെ ഫോട്ടോയ്ക്ക് കോലിയുടെ ലൈക്ക്; അൽഗൊരിതം ചതിച്ചോയെന്ന് ആരാധകരുടെ ട്രോൾ

സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ 'ലൈക്ക്'. ഇത്തവണ ഒരു ദക്ഷിണാഫ്രിക്കൻ ഇൻഫ്‌ളുവൻസർ പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് കോലി ലൈക്ക് നൽകിയിരിക്കുന്നത്. ജർമൻ-ദക്ഷിണാഫ്രിക്കൻ ട്രാവൽ വ്‌ളോഗറും ഗായികയുമായ ലിസ് ലാസ് എന്ന ഇൻഫ്‌ളുവൻസറുടെ ഫോട്ടോയ്ക്കാണ് ഇന്ത്യൻ താരം ലൈക്ക് അടിച്ചത്.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കോലി മികച്ച പ്രകടനം പുറത്തെടുക്കുന്നതിനിടയിലാണ് ഇത് ആരാധകരുടെ ശ്രദ്ധയിൽപെട്ടത്. കോലി ഇൻസ്റ്റഗ്രാമിൽ ഈ ഇൻഫുളവൻസറെ ഫോളോ ചെയ്യുന്നില്ല. പിന്നെ എങ്ങനെയാണ് ഈ ലൈക്ക് വന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഇത്തവണയും അൽഗൊരിതം ചതിച്ചോ എന്നും ആരാധകർ സംശയിക്കുന്നു.
ഏതായാലും ഈ ലൈക്കിന്റെ സ്‌ക്രീൻഷോട്ട് വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായി. എക്‌സ്, റെഡ്ഡിറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഇന്ത്യൻ താരത്തിനെതിരെ ട്രോളുകൾ നിറഞ്ഞു. കോലിയുടെ മകന്റെ കൈയിലായിരിക്കും മൊബൈൽ ഫോൺ എന്നും അറിയാതെ കൈ തട്ടിയതായിരിക്കുമെന്നും ട്രോളുകളിലുണ്ട്.
കഴിഞ്ഞ വർഷം സമാനമായ രീതിയിൽ ബോളിവുഡ് നടിയും ഇൻഫ്‌ളുവൻസറുമായ അവനീത് കൗറിന്റെ ഫോട്ടോയ്ക്കും കോലി ലൈക്ക് ചെയ്തിരുന്നു. അന്ന് ഇൻസ്റ്റഗ്രാം അൽഗൊരിതരത്തിന്റെ പ്രശ്‌നമാണെന്നായിരുന്നു കോലി വിശദീകരണം നൽകിയത്.
Content Highlights: Virat Kohli's accidental Instagram like sparks viral meme trend., Fans mockingly reference Kohli's past 'algorithm' explanation.