ഫൈനലിലെത്തിയതിന് പിന്നാലെ അനുഷ്‌കയെ കെട്ടിപ്പിടിച്ച് കോലി; ഫ്‌ളോറൽ ടോപ്പിൽ സുന്ദരിയായി അനുഷ്‌ക

ഐപിഎൽ ക്വാളിഫയർ വണ്ണിൽ ഗുജറാത്ത് ടൈറ്റൻസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരും തമ്മിലുള്ള മത്സരം കാണാൻ നടി അനുഷ്‌ക ശർമയും സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ആർസിബിയുടെ താരമായ അനുഷ്‌കയുടെ ഭർത്താവ് വിരാട് കോലി ഔട്ട് ആയപ്പോൾ അവരുടെ നിരാശയും സങ്കടവും കലർന്ന മുഖത്തേക്കും ക്യാമറക്കണ്ണുകൾ തിരിഞ്ഞു. എന്നാൽ ആർസിബിയുടെ വിജയത്തിന് പിന്നാലെ അവരുടെ മുഖത്ത് ആഹ്ലാദം വിരിഞ്ഞു. ഇതും ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു.
മത്സരശേഷം അനുഷ്‌കയ്ക്ക് അരികിലേക്ക് ഓടിയെത്താൻ കോലിയും മറന്നില്ല. അനുഷ്‌കയെ ആലിംഗനം ചെയ്താണ് കോലി ഫൈനലിലെത്തിയതിന്റെ സന്തോഷനിമിഷം ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
ഇത്തവണ ഡ്രീമി ഫ്‌ളോറൽ ലുക്കിലാണ് അനുഷ്‌ക മത്സരം കാണാനെത്തിയത്. വെള്ള നിറത്തിലുള്ള നിറയെ പൂക്കർ നിറഞ്ഞ ടോപ്പും ഡെനിം ട്രൗസോഴ്‌സുമായിരുന്നു അനുഷ്‌കയുടെ ഔട്ട്ഫിറ്റ്. സ്‌ക്വയർ നെക്ക്‌ലൈനും പഫ്ഡ് സ്ലീവും ടോപ്പിനെ വ്യത്യസ്തമാക്കി. വിയറ്റ്‌നാമീസ് ഫാഷൻ ബ്രാൻഡായ കമേലിയയുടേതാണ് ടോപ്പ്. ഇതിന് ഏകദേശം 11500 രൂപ വില വരും. ലൈറ്റ് ബ്ലൂ നിറത്തിലുള്ള വൈഡ് ലെഗ് ട്രൗസേഴ്‌സിന് ഏകദേശം 13800 രൂപയും വരും. ഇതിനൊപ്പം ഗോൾഡ് വാച്ചും മോതിരങ്ങളും ഒരു ചോക്കറുമാണ് അനുഷ്‌ക ധരിച്ചത്. സോഫ്റ്റ് മേക്കപ്പും ഓപ്പൺ ഹെയറും കൂടി ചേർന്നതോടെ ലുക്ക് പൂർണമായി.
Content Highlights: Virat Kohli and Anushka Sharma celebrate RCB reaching the IPL finals., Viral social media moment featuring the couple's post-match interaction., Detailed breakdown of Anushka Sharma's floral Camellia top and denim look., Fashion insights including pricing and styling details for the outfit.