വീട്ടിലെ അവധി ദിനം ഞങ്ങള്‍ ഇങ്ങനെയാണ് ചിലവഴിക്കാറുള്ളത്; കോലിയും അനുഷ്‌കയും പറയുന്നു

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അനുഷ്‌ക ശര്‍മയും വിരാട് കോലിയും. ഇരുവരും രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യന്‍ ടീമിന്റെ ദീപാവലി ആഘോഷത്തിന് നിറവയറുമായി എത്തിയ അനുഷ്‌കയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതോടെയാണ് താരം ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്.
ഇപ്പോഴിതാ തങ്ങളുടെ അവധി ദിനത്തെ കുറിച്ച് സംസാരിക്കുകയാണ് കോലിയും അനുഷ്‌കയും. അവധി ദിനങ്ങളിലും ഞായറാഴ്ച്ചകളിലും മകള്‍ വാമികയോടൊപ്പം ചിലവഴിക്കാനാണ് ഇരുവരും ഇഷ്ടപ്പെടുന്നത്. മുറിയിലിരുന്ന് മകള്‍ക്കൊപ്പം കളിക്കുകയും കാപ്പ് കുടുക്കുകയും ചെയ്തു. മകള്‍ക്കൊപ്പം ചിത്രങ്ങള്‍ക്ക് നിറം കൊടുക്കുകയും ബ്ലോക്കുകള്‍ ഉണ്ടാക്കി കളിക്കുകയുമാണ് അധികസമയവും ചെയ്യാറുള്ളത്. അവള്‍ ഉറങ്ങുന്ന സമയത്ത് ടിവിയില്‍ ഞങ്ങള്‍ക്കിഷ്ടമുള്ള പരിപാടി കാണും.'-കോലിയും അനുഷ്‌കയും പറയുന്നു.
ഇനി യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള സ്ഥലത്തെ കുറിച്ചും ഇരുവരും മനസ് തുറന്നു. എപ്പോഴും സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നത് അനുഷ്‌കയാണെന്ന് പറഞ്ഞ കോലി ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ വന്യജീവി സഫാരിയാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. മകളെ അവിടെ കൊണ്ടുപോകാന്‍ നേരത്തെ തന്നെ വിചാരിച്ചതാണെന്ന് അനുഷ്‌ക കൂട്ടിച്ചേര്‍ത്തു.
Content Highlights: virat kohli and anushka sharma reveal what an ideal sunday with daughter vamika