ഇത് ഫുട്‌ബോളിലെ സിങ്കപ്പെണ്ണ്, കളികണ്ട് അമ്പരന്ന് ആരാധകര്‍| വീഡിയോ

ഫുട്‌ബോളിലെ തന്റെ കഴിവുകൊണ്ട് ആരാധകരെ അമ്പരപ്പിച്ച് കോട്ടയത്തുനിന്നുള്ള ഒരു പെണ്‍കുട്ടി. ആണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചാണ് അവള്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്.
നാട്ടിന്‍പുറത്തെ ഗ്രൗണ്ടില്‍ തന്റെ കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുകയാണ് ഈ പെണ്‍കുട്ടിയുടെ വീഡിയോ ഫ്രീസ്റ്റൈല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പ്രത്യക്ഷപ്പെട്ടത്. കൂടെ കളിക്കുന്ന ആണ്‍കുട്ടികളില്‍ നിന്ന് പന്ത് അനായാസം തട്ടിയെടുത്ത് അവള്‍ മുന്നേറുന്ന കാഴ്ച്ച വീഡിയോയില്‍ കാണാം.നിമിഷനേരത്തിനുള്ളില്‍ ഇത് ആരാധകര്‍ ഏറ്റെടുത്തു.
പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലും ഈ വീഡിയോ പ്രത്യക്ഷപ്പെട്ടു. 'നിങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന കാഴ്ച്ച' എന്ന കുറിപ്പോടെയാണ് ഐഎസ്എല്‍ പേജ് വീഡിയോ പങ്കുവെച്ചത്.
ഒന്നര ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേര്‍ ഈ കൊച്ചുമിടുക്കിയെ അഭിനന്ദിക്കുകയും ചെയ്തു. പെണ്‍സിംഹമെന്നും സിങ്കപ്പെണ്ണെന്നുമാണ് അവളെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
Content Highlights: viral video from kerala little girl playing football with boys