ഓട വരെ വൃത്തിയാക്കിയിരുന്ന അമ്മ, നിരന്തരം പരിഹസിച്ചിരുന്ന സഹപാഠികള്‍- തുറന്നുപറഞ്ഞ് വികാസ് ഖന്ന

പാചകരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ഷെഫ് വികാസ് ഖന്ന. ഇതിന് പുറമേ അഭിനയരംഗത്തും സംവിധാനരംഗത്തും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. തന്റെ പഴയകാലത്തെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് വികാസ ഖന്നയിപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വികാസ് മനസ് തുറന്നത്.
ബിസിനസില്‍ മാര്‍ഗദര്‍ശി തന്റെ അമ്മയാണെന്ന് വികാസ് പറയുന്നു. കഠിനാധ്വാനം ചെയ്യുന്ന അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അമ്മ സ്വന്തം ബിസിനസ് സ്ഥാപനത്തിലെ മിക്ക കാര്യങ്ങളും ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. ഓടകള്‍ വരെ വൃത്തിയാക്കിയിരുന്നു. എല്ലാ തൊഴിലിനും മാഹാത്മ്യമുണ്ടെന്ന് എനിക്ക് മനസിലാക്കി തരാന്‍ വേണ്ടിയായിരുന്നു അമ്മ അങ്ങനെ ചെയ്തിരുന്നത്. എന്നാല്‍ എനിക്ക് ആ സംഭവം ഓര്‍ക്കാന്‍ ഇഷ്മല്ല. ദുഃസ്വപ്‌നം പോലെ തോന്നുന്നു- വികാസ് പറയുന്നു.
സ്‌കൂള്‍ കാലഘട്ടത്തില്‍ കൂടെ പഠിച്ചിരുന്ന കുട്ടികള്‍ നിരന്തരം പരിഹസിക്കുമായിരുന്നുവെന്നും വികാസ് ഓര്‍ത്തെടുക്കുന്നു. ഞാന്‍ വീട്ടില്‍ റൊട്ടിയുണ്ടാക്കുന്ന കുട്ടിയാണെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. യാതൊന്നിനും കൊള്ളാത്ത ഒരുത്തനായി അവര്‍ തന്നെ ചിത്രീകരിക്കുമായിരുന്നുവെന്നും വികാസ് പറയുന്നു.
'ചെറുപ്പത്തില്‍ പഠനത്തിലൊന്നും മികവ് കാണിക്കാത്ത കുട്ടിയായിരുന്നു. ചേച്ചി നന്നായി പഠിക്കുമായിരുന്നു. എന്നാല്‍ ഞാന്‍ പഠനത്തില്‍ മോശമായിരുന്നു, ഞാന്‍ സന്തോഷമായിരിക്കുന്നതാണ് പ്രധാനമെന്നും എന്‍ജിനീയറാക്കാന്‍ നിര്‍ബന്ധിക്കേണ്ടെന്നും എന്റെ മുത്തശ്ശി മാതാപിതാക്കളോട് പറയുമായിരുന്നു''- വികാസ് ഖന്ന ഓര്‍ത്തെടുക്കുന്നു.
Content Highlights: Vikas Khanna On Childhood Struggles