'ഫില്ലറുകള്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞ് ഇനി ഉപദേശിക്കാന്‍ വരരുത്';നീരുവന്ന് വീര്‍ത്ത മുഖവുമായി ഉര്‍ഫി

ലിപ് ഫില്ലേഴ്‌സ് ഉള്‍പ്പെടെ നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയയായി എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി നടിയും മോഡലുമായ ഉര്‍ഫി ജാവേദ്. നീരുവന്ന് വീര്‍ത്ത തന്റെ മുഖത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് താരം മറുപടി നല്‍കിയത്. മുഖത്ത് യാതൊരുവിധ സൗന്ദര്യവര്‍ധക ശസ്ത്രക്രിയകളും ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായാണ് താരം സെല്‍ഫികള്‍ പോസ്റ്റ് ചെയ്തത്.
തനിക്ക് അലര്‍ജിയാണെന്നും ഒരു കോസ്‌മെറ്റിക് സര്‍ജറിക്കും വിധേയയാട്ടില്ലെന്നും ചിത്രങ്ങള്‍ക്കൊപ്പമുള്ള കുറിപ്പില്‍ ഉര്‍ഫി പറയുന്നു. 'എന്റെ മുഖം കണ്ടിട്ട് തെറ്റായ കമന്റുകള്‍ ഒരുപാട് വരുന്നു. മുഖത്ത് ചെയ്തിരിക്കുന്ന ഫില്ലേഴ്‌സ് അതിര് കടന്നിരിക്കുന്നു എന്ന തരത്തിലുള്ളത്. എനിക്ക് അലര്‍ജി പ്രശ്‌നമുണ്ട്. മിക്കസമയങ്ങളിലും എന്റെ മുഖം വീര്‍ത്ത് തന്നെയാണ് ഇരിക്കാറുള്ളത്. ഇടവിട്ടുള്ള ദിവസങ്ങളില്‍ രാവിലെ എഴുന്നേല്‍ക്കുമ്പോഴെല്ലാം എന്റെ മുഖത്ത് നീരുണ്ടാകാറുണ്ട്. ഇത് എനിക്ക് അസ്വസ്ഥതയുണ്ടാക്കാറുമുണ്ട്.
എന്നെ വീര്‍ത്ത മുഖവുമായി കാണുകയാണെങ്കില്‍ ഞാന്‍ അലര്‍ജിയിലൂടെ കടന്നുപോകുകയാണെന്ന് ഇനി നിങ്ങള്‍ മനസിലാക്കണം. പതിനെട്ടാം വയസ് മുതലുള്ള ഫില്ലേഴ്‌സും ബോട്ടോക്‌സുമല്ലാതെ മറ്റൊന്നും എന്റെ മുഖത്ത് ചെയ്യാറില്ല. ഇനി എന്റെ മുഖം വീര്‍ത്തുകാണുകയാണെങ്കില്‍ കൂടുതല്‍ ഫില്ലറുകള്‍ ഉപയോഗിക്കരുതെന്ന് എന്നെ ഉപദേശിക്കരുത്.' കുറിപ്പില്‍ ഉര്‍ഫി പറയുന്നു.
വസ്ത്രധാരണത്തില്‍ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്താറുള്ള ഉര്‍ഫി പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. ഇലകളും പൂക്കളും കടലാസും പ്ലാസ്റ്റിക് കവറുകളും നൂഡില്‍സ് പാക്കറ്റുകളുമെല്ലാം ഉപയോഗിച്ച് ഉര്‍ഫി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം വിചിത്രമായ പരീക്ഷണങ്ങളാണെന്നാണ് ഫാഷന്‍ ലോകത്തിന്റെ വിലയിരുത്തല്‍.
Content Highlights: uorfi javed raises concern as she shares pictures of her swollen face