അങ്ങനെ 70 വയസ്സായി; അമ്മയുടെ പിറന്നാൾ ആഘോഷിച്ച് തൃഷ

അമ്മ ഉമാ കൃഷ്ണന്റെ 70-ാം പിറന്നാൾ ആഘോഷിച്ച് നടി തൃഷാ കൃഷ്ണ. പിറന്നാളിന് ലഭിച്ച കേക്കുകൾക്കും മധുരപലഹാരങ്ങൾക്കും പൂക്കൾക്കുമൊപ്പം അമ്മ ഇരിക്കുന്ന ചിത്രം തൃഷ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു.
എന്നാൽ ഉമയെ കണ്ടാൽ 70 വയസായി എന്ന് ഒരിക്കലും പറയില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. 43-കാരിയായ തൃഷയുടെ അമ്മയാണെന്ന് ഒരിക്കലും തോന്നില്ലെന്നും ചിലർ കുറിച്ചു. തൃഷയെപ്പോലെ തന്നെ ഫിറ്റ്‌നസിന്റെ കാര്യത്തിൽ ഉമ ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യാറില്ല. എല്ലാ ദിവസവും ജിം വർക്കൗട്ടും യോഗയും നിർബന്ധമാണ്.
വർഷങ്ങൾക്കുമുമ്പ് ഒരു പരസ്യചിത്രത്തിൽ തൃഷയ്‌ക്കൊപ്പം അമ്മയും അഭിനയിച്ചിരുന്നു. സിനിമകളിൽ അഭിനയിക്കാനുള്ള ഓഫറും വന്നിരുന്നു. എന്നാൽ മകളുടെ കരിയറിനായി അവർ അതെല്ലാം നിരസിക്കുകയായിരുന്നു. തന്റെ വിജയത്തിന് പിന്നിൽ അമ്മയാണെന്ന പല അഭിമുഖങ്ങളിലും തൃഷ പറഞ്ഞിട്ടുണ്ട്.
Content Highlights: Trisha Krishnan celebrates her mother Uma Krishnan's 70th birthday., Fans are surprised by Uma Krishnan's youthful appearance and fitness routine., Uma Krishnan maintains a strict regimen of gym workouts and yoga., Uma Krishnan sacrificed her own acting career to support Trisha's success.