ഹലോ ഇസ്ലാമാബാദ്... ഇറങ്ങിയപ്പോഴേ ശ്രദ്ധിച്ചു, എവിടെ എന്റെ സഹോദരിമാര്, അനുപാതം1:50; വീഡിയോ വൈറല്

പാകിസ്താന് തലസ്ഥാനമായ ഇസ്ലാമാബാദിലെത്തിയ ഒരു ട്രാവല് ഇന്ഫ്ളുവന്സറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് വലിയ പ്രചാരം നേടുകയാണ്. പൊതുസ്ഥലത്ത് സ്ത്രീകളുടെ അസാന്നിധ്യം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണ് ദൃശ്യങ്ങള്. ഇസ്ലാമാബാദ് നഗരത്തിന്റെ പലയിടങ്ങളിലൂടെ സഞ്ചരിക്കുന്നതിന്റെ വീഡിയോ ഇദ്ദേഹം ഇന്സ്റ്റഗ്രാമില് പോസ്റ്റുചെയ്തിട്ടുണ്ട്. നഗരത്തിന്റെ സൗന്ദര്യത്തെക്കാളുപരി, സ്ത്രീകളുടെ അസാന്നിധ്യമാണ് ആ വീഡിയോയില് ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് എന്നതാണ് വസ്തുത.
'ഹലോ ഇസ്ലാമാബാദ്. നമ്മള് ഈ നഗരത്തില് എവിടെപ്പോയാലും 1:50 ആണ് അനുപാതം. ഞങ്ങള് ഇറങ്ങിയ ഉടന്തന്നെ അത് ശ്രദ്ധിച്ചു.... എവിടെയാണെന്റെ സഹോദരിമാര്?' എന്ന് അദ്ദേഹം വീഡിയോക്ക് ക്യാപ്ഷന് നല്കി. ഇസ്ലാമാബാദിലെ വിമാനത്താവളം, വ്യാപാരകേന്ദ്രങ്ങള്, ടൂറിസം പ്രദേശങ്ങള് എന്നിവയെല്ലാം വീഡിയോയില് കാണിക്കുന്നുണ്ടെങ്കിലും അവിടെയെല്ലാം പുരുഷന്മാരെക്കൊണ്ട് തിരക്കുപിടിച്ചിരിക്കുന്ന വിധത്തിലാണുള്ളത്. എന്നാല് അതിനിടയില് ഒരു സ്ത്രീയെപ്പോലും കണ്ടെത്താനാവുക എന്നത് ബുദ്ധിമുട്ടാണ്.
നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. സ്ത്രീകളെ കാഴ്ചയില്നിന്ന് മറക്കുന്ന പാക് സംസ്കാരത്തെക്കുറിച്ചും അവിടത്തെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളുമെല്ലാം കമന്റുകളിലുണ്ട്. പാകിസ്താനിലെ സ്ത്രീകള് അടിസ്ഥാനപരമായി അവരുടെ വീടുകളില് തടവറയില് കഴിയുകയാണെന്നും കമന്റുണ്ട്.
Content Highlights: travel influencer questions absence women in pakistans public places