നടി ദിവ്യ ശ്രീധറും നടന് ക്രിസ് വേണുഗോപാലും വിവാഹിതരായി

സീരിയല്‍ നടി ദിവ്യ ശ്രീധറും നടന് ക്രിസ് വേണുഗോപാലും വിവാഹിതരായി. ഗുരുവായൂരിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം ആയിരുന്നു തങ്ങള്‍ ഒന്നിക്കാന്‍ പോകുന്നുവെന്ന വിവരം ക്രിസും ദിവ്യയും മാധ്യമങ്ങളെ അറിയിച്ചത്.
ഒട്ടനവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാല്‍. സീരിയലുകളില്‍ ക്യാരക്ടര്‍ വേഷങ്ങളില്‍ തിളങ്ങി നില്ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍.
ക്രിസിന്റെ ബന്ധു വഴി വന്ന ആലോചനയാണ് ഇത്. ക്രിസുമായി പത്തരമാറ്റ് സീരിയലില്‍ ജോലി ചെയ്തിട്ടുണ്ട് ദിവ്യ. ഇടക്ക് ക്രിസിന്റെ മോട്ടിവേഷന്‍ ക്ലാസ്സില്‍ താന്‍ പങ്കെടുത്തിട്ടുണ്ട് എന്നാല്‍ ഒരിക്കലും വിവാഹം നടക്കുമെന്ന് കരുതിയില്ലെന്നും ദിവ്യ പറഞ്ഞിരുന്നു.
ദിവ്യയുടെ രണ്ടാം വിവാഹമാണ് ഇത്. രണ്ട് മക്കളുണ്ട്. മക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
Content Highlights: television stars kris venugopal and divya sridhar marry at guruvayur