'ഇതാണോ പുതിയ വിഷു, വിധവയായ ഒരേയൊരു സ്ത്രീയല്ല നിങ്ങള്‍'; രേണു സുധിക്കെതിരെ സ്വപ്‌ന സുരേഷ്

അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ്. രേണുവിന്റെ വിഷു ഫോട്ടോഷൂട്ട് വൈറലായിരുന്നു. ഇതിനെതിരെയാണ് സ്വപ്‌ന രംഗത്തെത്തിയത്. വിഷു ആശംസിച്ചുള്ള രേണുവിന്റെ ഫോട്ടോ പങ്കുവെച്ചാണ് സ്വപ്‌നയുടെ വിമര്‍ശനം. വിവേകശൂന്യത വില്‍പ്പനയ്ക്ക് വയ്‌ക്കെരുതെന്ന് സ്വപ്‌ന സുരേഷ് രേണു സുധിയോട് ആവശ്യപ്പെട്ടു.
'ഇതാണോ 2025-ലെ പുതിയ വിഷു. ദയവായി നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. ആണ്‍കുട്ടികള്‍ അങ്ങനെ പറയും, എന്റെ പൊക്കിൾ കാണിച്ചാല്‍ അമ്മ എന്നെ കൊല്ലുമെന്ന്. കഷ്ടം. വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീയല്ല നിങ്ങള്‍. മണ്ടത്തരം വില്‍പ്പനയ്ക്ക് വെക്കരുത്. വിചിത്രമായ സൃഷ്ടികള്‍ക്കൊണ്ട് ശ്രീകൃഷ്ണനെ പകരംവെക്കാന്‍ കഴിയില്ല', സ്വപ്‌നസുരേഷ് കുറിച്ചു.
സ്വപ്‌നയെ പിന്തുണച്ചും എതിര്‍ത്തും നിരവധിപ്പേര്‍ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി. സ്വപ്‌ന പറഞ്ഞത് ശരിയാണ്, ഇത് കാണുമ്പോള്‍ നാണക്കേട് തോന്നുന്നു എന്നായിരുന്നു ഒരു കമന്റ്. ഈ ചിത്രംകൊണ്ട് അവര്‍ എന്താണ് നേടാന്‍ പോകുന്നത്, ആർക്കും ഒന്നും പറയാന്‍ പറ്റില്ല, പറയുന്നവര്‍ കുറ്റക്കാരാകും എന്നിങ്ങനെയാണ് സ്വപ്‌നയെ പിന്തുണച്ചുള്ള കമന്റുകള്‍. കേസുകളും സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ പുറത്തുവന്ന ഫോട്ടോകളും ചൂണ്ടിക്കാട്ടി സ്വപ്‌നയെ പരിഹസിക്കുന്നവരും കമന്റുമായെത്തി.
Content Highlights: Swapna Suresh, a gold smuggling case accused, criticized Renu Sudhi`s Vishu photoshoot