'എക്കാലവും എനിക്കുവേണ്ടത് നിന്നെ മാത്രം';കാമുകന്‍ അര്‍സലന് പിറന്നാള്‍ ആശംസ നേര്‍ന്ന് സൂസെയ്ന്‍ ഖാന്‍

സൂസെയ്ന്‍ ഖാനും അര്‍സലന്‍ ഗോനിയും | Photo: Instagram/ Sussanne Khan
സൂസെയ്ന്‍ ഖാനും അര്‍സലന്‍ ഗോനിയും | Photo: Instagram/ Sussanne Khan

കാമുകനും ടെലിവിഷന്‍ താരവുമായ അര്‍സലന്‍ ഗോനിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സൂസെയ്ന്‍ ഖാന്‍. അര്‍സലനൊപ്പമുള്ള പ്രണയ ചിത്രങ്ങളും യാത്രക്കിടെയെടുത്ത ചിത്രങ്ങളും കോര്‍ത്തിണക്കിയാണ് സൂസെയ്ന്‍ പിറന്നാള്‍ ആശംസയുടെ വീഡിയോ തയ്യാറാക്കിയത്. അര്‍സലനെ സൂസെയ്ന്‍ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതുമെല്ലാം വീഡിയോയിലുണ്ട്. 

'എന്റെ സ്‌നേഹത്തിന് പിറന്നാള്‍ ആശംസകള്‍. നീയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍
കൂടുതല്‍ നീയെന്ന സന്തോഷിപ്പിക്കുന്നു. നീ എന്നെ ഒരു മികച്ച വ്യക്തിയാക്കി മാറ്റുന്നു. നമ്മള്‍ ഈ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാന്‍ പോകുകയാണ്. നമുക്ക് ആ യാത്ര തുടങ്ങാം. നീയായിരിക്കുന്നതിന് നന്ദി. ഞാന്‍ പൂര്‍ണമായും നിന്നെ സ്‌നേഹിക്കുന്നു. എക്കാലവും എനിക്കുവേണ്ടത് നിന്നെ മാത്രം'- വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ സൂസെയ്ന്‍ പറയുന്നു.

ഇതിന് താഴെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അര്‍സലന് ആശംസ നേര്‍ന്നിട്ടുണ്ട്. നടിയും ഹൃത്വിക് റോഷന്റെ കാമുകിയുമായ സബ ആസാദ്  'സന്തോഷ ജന്മദിനം' എന്ന് കുറിച്ചു. 'എന്റെ സ്‌നേഹമേ...നന്ദി' എന്നാണ് അര്‍സലന്‍ വീഡിയോക്ക് താഴെ കമന്റ് ചെയതത്. ഒരു മാസം മുമ്പ് സൂസെയ്‌ന്റെ പിറന്നാള്‍ ദിനത്തില്‍ അര്‍സലനും മനോഹരമായ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 

2014-ലാണ് സൂസെയന്‍ ഖാനും ഹൃത്വിക് റോഷനും വേര്‍പിരിഞ്ഞത്. 14 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമായിരുന്നു വിവാഹമോചനം. ഹൃതാനും ഹൃഹാനുമാണ് ഇരുവരുടേയും മക്കള്‍. വിവാഹമോചിതരായെങ്കിലും ഹൃത്വിക്കും സൂസെയ്‌നും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. സൂസെയ്ന്‍ ഗോവയില്‍ തുടങ്ങിയ പുതിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ഹൃത്വിക് കാമുകി സബ ആസാദിനൊപ്പം എത്തിയിരുന്നു. സൂസെയ്‌നും അര്‍സലനും ഹൃത്വിക്കും സബയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. 


 

Content Highlights: sussanne khans birthday wish for boyfriend arslan goni