'താരജാഡകള്‍ ഇല്ലാത്ത മനുഷ്യന്‍'-വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തി സുരേഷ് ഗോപി, ചിത്രങ്ങള്‍ പങ്കുവെച്ച് ഷാജു

നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി വീട്ടില്‍ അതിഥിയായി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ഷാജു ശ്രീധര്‍. സുരേഷ് ഗോപി ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ ഷാജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഷാജുവിന്റെ ഭാര്യയും നടിയുമായ ചാന്ദ്‌നിയേയും ചിത്രങ്ങളില്‍ കാണാം.
'എത്രയോ നാളത്തെ ആത്മബന്ധം. താരജാഡകള്‍ ഇല്ലാത്ത ഞാന്‍ കണ്ട മനുഷ്യന്‍. ഇന്ന് പ്രഭാത ഭക്ഷണത്തിന് വീട്ടിലെത്തിയ സുരേഷേട്ടന്‍...'എന്നാണ് ഷാജു ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. മുമ്പ് സുരേഷ് ഗോപിക്കും ഭാര്യ രാധികയ്ക്കുമൊപ്പം മൂകാംബിക സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ ഷാജു പോസ്റ്റ് ചെയ്തിരുന്നു.
അടുത്ത സുഹൃത്തുക്കളാണ് ഷാജുവും സുരേഷ് ഗോപിയും. ഷാജുവിന്റെ വീടിന് അടുത്ത് നടന്ന ഒരു പരിപാടിക്കെത്തിയതായിരുന്നു സുരേഷ് ഗോപി. ഇതോടെ സുരേഷ് ഗോപി പ്രാതല്‍ കഴിക്കാന്‍ ഷാജുവിന്റെ വീട്ടിലെത്തുകയായിരുന്നു.
മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിക്കൊപ്പം ആദ്യമായി ഷാജു അഭിനയിക്കുന്നത്. വാഴുന്നോര്‍, ക്രൈം ഫയല്‍ തുടങ്ങിയ ചിത്രങ്ങളില്‍ സുരേഷ് ഗോപിക്കൊപ്പം ചാന്ദ്‌നിയും അഭിനയിച്ചിട്ടുണ്ട്.
Content Highlights: suresh gopi visits actor shaju sreedhars home