'പകരംവെയ്ക്കാനാകാത്തത്';അവസാന നാളുകളിലും ചിരികളികളുമായി സുബ്ബലക്ഷ്മി, വീഡിയോ പങ്കുവെച്ച് സൗഭാഗ്യ

കഴിഞ്ഞ ദിവസമാണ് നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി വിട പറഞ്ഞത്. ഇപ്പോഴിതാ മുത്തശ്ശിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചെറുമകളും നര്ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. സുബ്ബലക്ഷ്മി മരിക്കുന്നതിന് എട്ടു മാസം മുമ്പും 15 ദിവസങ്ങള്ക്ക് മുമ്പും എടുത്ത വീഡിയോകളാണ് സൗഭാഗ്യ ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്തത്.
സൗഭാഗ്യയുടെ മകളെ കൊഞ്ചിക്കുന്ന സുബ്ബലക്ഷ്മിയെ വീഡിയോയില് കാണാം. ആരോഗ്യവസ്ഥ മോശമായ സമയത്തും കുഞ്ഞിനെ കളിപ്പിക്കാന് ശ്രമിക്കുകയാണ് സുബ്ബലക്ഷ്മി. 'പകരംവെയ്ക്കാനാകാത്തത്' എന്ന ക്യാപ്ഷനോടെയാണ് സൗഭാഗ്യ വീഡിയോ പോസ്റ്റ് ചെയ്തത്.
സുബ്ബലക്ഷ്മിയുടെ മകളും നടിയുമായ താര കല്ല്യാണിന്റെ മകളാണ് സൗഭാഗ്യ. മുത്തശ്ശിയോടൊപ്പമുള്ള ചിത്രങ്ങള് നേരത്തേയും സൗഭാഗ്യ സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് വര്ഷങ്ങള്ക്ക് മുമ്പാണ് സൗഭാഗ്യയ്ക്ക് പെണ്കുഞ്ഞ് പിറന്നത്. സുബ്ബലക്ഷ്മിയും അമ്മ താരാ കല്ല്യാണും സൗഭാഗ്യയും കുഞ്ഞിനൊപ്പം നില്ക്കുന്ന ചിത്രം സോഷ്യല് മീഡിയയില് വൈറലായിരുന്നു. നാല് തലമുറ ഒരുമിച്ചൊരു ഫ്രെയിമില് എന്നായിരുന്നു ഈ ചിത്രങ്ങള്ക്ക് താഴെ ആരാധകര് കമന്റ് ചെയ്തത്.
Content Highlights: subbalakshmis last days sowbhagya venkitesh shares heart touching video